Follow KVARTHA on Google news Follow Us!
ad

Longest Kiss in History | 2 ദിവസം നിര്‍ത്താതെ ചുംബിച്ച് ഗിനസ് റെകോര്‍ഡില്‍ മുത്തമിട്ട് ദമ്പതികള്‍, അറിയാം

Guinness world record on kissing#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബാങ്കോക്: (www.kvartha.com) ദേഷ്യവും വെറുപ്പും അലിയിച്ച് കളയുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും ആരദവിന്റെയുമൊക്കെ കൂടിക്കലര്‍ന്ന ഒരു രസതന്ത്രമാണ് ചുംബനം. സാധാരണയായി ചുണ്ടു കൊണ്ട് ചുണ്ടുകളില്‍ സ്പര്‍ശിക്കുന്നതാണ് ചുംബനം എങ്കിലും ചുണ്ടുകൊണ്ട് മറ്റൊരാളുടെ ഏത് ഭാഗത്ത് സ്പര്‍ശിക്കുന്നതിനേയും ചുംബനം എന്ന് പറയാം.

സ്‌നേഹത്തിന്റെ അടയാളമായാണ് ചുംബനത്തെ കരുതുന്നത്. അമ്മ മക്കളെ ചുംബിക്കുന്നത് കവിളിലോ നെറ്റിയിലോ ആണെങ്കില്‍ പ്രണയിക്കുന്നവര്‍ ചുണ്ടുകള്‍ തമ്മില്‍ ഉരസിയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നത്. അനുഗ്രഹം തരുന്നതിനായി നെറ്റിയില്‍ ചുംബിക്കുന്നത് വാത്സല്യപ്പൂര്‍വമാണ്. 

News,World,international,Kiss,Bangkok,Couples,Trending,Top-Headlines,Guinness Book, Guinness world record on kissing


സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരു രീതിയാണ് ചുംബനം. ചുംബനമെന്ന ഈ ആചാരത്തിന് എത്രകാലം പഴക്കമുണ്ടെന്ന് ഇതു വരെ നരവംശശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഒരു ചുംബനത്തിലൂടെ ലോക റെകോര്‍ഡ് സ്വന്തമാക്കിയ ദമ്പതികളാണ് ഈ ചുംബനദിനത്തിലും വാര്‍ത്തയാവുന്നത്. 

തായ്‌ലാന്‍ഡിലാണ് സംഭവം. വാലന്റൈന്‍സ് വാരാഘോഷത്തോടനുബന്ധിച്ച് തായ്‌ലാന്‍ഡ് മ്യൂസിയം റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എകാചെയ് ടിരാനാരാടും ലക്ഷ്യാന ടിരാനാരാടും തങ്ങളുടെ ചുംബനം ആരംഭിച്ചത്.

News,World,international,Kiss,Bangkok,Couples,Trending,Top-Headlines,Guinness Book, Guinness world record on kissing


എകാചെയ് -ലക്ഷ്യാന ദമ്പതികളുടെ മുന്നില്‍ മത്സരത്തില്‍ പങ്കെടുത്തവരെല്ലാം തോറ്റ് തുന്നംപാടി. ഇരുവരുടേയും ചുംബനം 58 മണിക്കൂര്‍, 35 മിനിറ്റ്, 58 സെകന്‍ഡ് നീണ്ടു... അതായത് ഊണും ഉറക്കവുമില്ലാതെ രണ്ട് ദിവസമെടുത്ത ഒരു നീണ്ട ചുംബനം!

ഒടുവില്‍ ഇരുവരെയും വിജയികളായി പ്രഖ്യാപിച്ചു... വിജയികളായ എകാചെയ്ക്കും ലക്ഷ്യാനയ്ക്കും ക്യാഷ് പ്രൈസും വജ്ര മോതിരവുമാണ് സമ്മാനമായി ലഭിച്ചത്. 70 വയസുകാരായ ദമ്പതികളുള്‍പെടെ ഒന്‍പത് ദമ്പതികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. 

2011 ലും ചുംബനത്തില്‍ ലോക റെകോര്‍ഡ് നേടിയവരാണ് ഇവര്‍. അന്ന് 46 മണിക്കൂര്‍ 24 മിനിറ്റ് 9 സെകന്‍ഡാണ് ചുംബനം നീണ്ടത്.

News,World,international,Kiss,Bangkok,Couples,Trending,Top-Headlines,Guinness Book, Guinness world record on kissing


Keywords: News,World,international,Kiss,Bangkok,Couples,Trending,Top-Headlines,Guinness Book, Guinness world record on kissing

Post a Comment