Follow KVARTHA on Google news Follow Us!
ad

Funeral held | അബ്ദുല്ലത്വീഫ് സഅദിക്ക് നാടിന്റെ യാത്രാമൊഴി

Funeral held for Abdul Latheef Saadi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മട്ടന്നൂര്‍: (www.kvartha.com) ശനിയാഴ്ച അന്തരിച്ച പ്രമുഖ പണ്ഡിതനും കേരള മുസ്ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡന്റുമായ എന്‍ അബ്ദുല്ലത്വീഫ് സഅദിക്ക് നാടിന്റെ യാത്രാ മൊഴി. ഞായറാഴ്ച രാവിലെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമായി മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ ജന്മനാടായ പഴശ്ശി വഹബിയ മന്‍സിലിലേക്ക് പണ്ഡിതന്മാര്‍ ഉള്‍പെടെ അനവധി പേരാണ് എത്തിയത്. മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, ബായാര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് തുറാബ് തങ്ങള്‍, പേരോട് അബ്ദുർ റഹ്‌മാന്‍ സഖാഫി എന്നിവർ നേതൃത്വം നല്‍കി.
  
Top-Headlines, President, MLA, Kannur, News, Masjid, Death, Mattannur, Kerala, Minister, Funeral.



മന്ത്രി അഹ്‌മദ്‌ ദേവര്‍ കോവില്‍, എംഎല്‍എമാരായ സണ്ണി ജോസഫ്, സജി ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എഎന്‍ ശംസീര്‍, കെപി മോഹനന്‍, ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍,
ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, നഗരസഭാ അധ്യക്ഷ അനിതാ വേണു, വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, സുന്നി നേതാക്കളായ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, മാരായമംഗലം അബ്ദുർ റഹ്‌മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുർ റഹ്‌മാന്‍ ദാരിമി, എന്‍അലി അബ്ദുല്ല, മജീദ് കക്കാട്, പ്രൊഫ. യുസി അബ്ദുൽ മജീദ്, സയ്യിദ് ത്വാഹ തങ്ങള്‍, സയ്യിദലി ബാഫഖി തങ്ങള്‍,
ജമലുല്ലൈലി തങ്ങള്‍, മുസ്ത്വഫ ദാരിമി കടാങ്കോട്, മുഹമ്മദ് പറവൂര്‍, നിസാമുദ്ദീന്‍ ഫാളിലി, സിഎന്‍ ജഅഫര്‍, സയ്യിദ് ശാഫി തങ്ങള്‍, സയ്യിദ് സഅദ് തങ്ങള്‍, വിപിഎം ഫൈസി വില്യാപ്പിള്ളി, പള്ളങ്കോട് അബ്ദുൽ ഖാദര്‍ മദനി, സമസ്ത മുശാവറ സെക്രടറി പി പി ഉമര്‍ മുസല്യാര്‍ കൊയ്യോട്, എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, എംവി ജയരാജന്‍, ഡിസിസി പ്രസിഡണ്ട് മാര്‍ടിന്‍ ജോര്‍ജ്, സതീശന്‍ പാച്ചേനി, കെസി മുഹമ്മദ് ഫൈസല്‍, റിജില്‍ മാക്കുറ്റി, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുൽ കരീം ചേലേരി, ഇബ്രാഹിം മുണ്ടേരി, ഐഎന്‍എല്‍ സംസ്ഥാന സെക്രടറി ഖാസിം വി ഇരിക്കുര്‍, താജുദ്ദീന്‍ മട്ടന്നൂര്‍, സിപിഐ നേതാവ് വി കെ സുരേഷ് ബാബു തുടങ്ങി നിരവധി പേര്‍ അനുശോചനമര്‍പ്പിക്കാനെത്തി.

Keywords: Top-Headlines, President, MLA, Kannur, News, Masjid, Death, Mattannur, Kerala, Minister, Funeral.

Post a Comment