Follow KVARTHA on Google news Follow Us!
ad

Arrested | ഹോടെല്‍ മുറിയില്‍നിന്ന് എംഡിഎംഎയുമായി യുവതി ഉള്‍പെടെ 5 പേര്‍ അറസ്റ്റില്‍; 'ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും പിടിച്ചെടുത്തു'

Five arrested with MDMA at Pandalam lodge room #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പത്തനംതിട്ട: (www.kvartha.com) പന്തളത്ത് ഹോടെല്‍ മുറിയില്‍നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിനി ശാഹിന പള്ളിക്കല്‍, രാഹുല്‍ (മോനായി), ആര്യന്‍, വിധു കൃഷ്ണന്‍, സജിന്‍ എന്നിവരാണ് അറസ്റ്റിലായത്.

പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക് ഹോടെലില്‍നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് നര്‍കോടിക് സെല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃത്വത്തില്‍ എംഡിഎംഎ പിടികൂടിയത്. ഹോടെല്‍ മുറിയില്‍നിന്ന് 5 ലക്ഷത്തോളം വിലവരുന്ന 154 ഗ്രാം എംഡിഎംഎയും ലൈംഗിക ഉപകരണങ്ങളും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

വെള്ളിയാഴ്ച വൈകിട്ടാണ് ശാഹിനയെയും കൂട്ടി മോനായി ഹോടെലില്‍ മുറിയെടുത്തതെന്നും ഇവിടേക്ക് പുറത്തുനിന്ന് ചിലരും എത്തിയിരുന്നതായും തെക്കന്‍ കേരളത്തില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെല്ലാം ലഹരി വില്‍പനക്കാര്‍ ആണെന്നും ബെംഗ്‌ളൂറില്‍നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. 

News,Kerala,State,Pathanamthitta,Arrested,Police,Youth,Drugs, Five arrested with MDMA at Pandalam lodge room


പന്തളത്തെ ഹോടെലില്‍ കൊണ്ടുവന്ന ശേഷം പങ്കുവച്ച് വില്‍ക്കാനായിരുന്നു പദ്ധതിയെന്നും ലഹരിമരുന്ന് കടത്തുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

ജില്ലാ പൊലീസ് മേധാവിയുടെ 'ഡാന്‍സാഫ്' സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്.

Keywords: News,Kerala,State,Pathanamthitta,Arrested,Police,Youth,Drugs, Five arrested with MDMA at Pandalam lodge room 

Post a Comment