Follow KVARTHA on Google news Follow Us!
ad

Bindyarani Devi | കോമന്‍വെല്‍ത് ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്‍ഡ്യ; ഭാരോദ്വഹനത്തില്‍ ബിന്ധ്യാറാണി ദേവിക്ക് വെള്ളി

CWG 2022: After Mirabai Chanu's gold, Bindyarani Devi wins silver medal in women's 55kg weightlifting#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബര്‍മിംഗ്ഹാം: (www.kvartha.com) കോമന്‍വെല്‍ത് ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്‍ഡ്യ. ബിന്ധ്യാറാണി ദേവിയിലൂടെ രണ്ടാം വെള്ളിമെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം ദിവസത്തെ അവസാന മത്സരത്തിലാണ് ബിന്ധ്യാറാണി ഗെയിംസില്‍ ഇന്‍ഡ്യയുടെ നാലാം മെഡല്‍ സ്വന്തമാക്കിയത്. 

ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തില്‍ 202 കിലോ ഉയര്‍ത്തിയാണ് നേട്ടം. സ്‌നാചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ 116 കിലോയുമാണ് ബിന്ധ്യാറാണി ഉയര്‍ത്തിയത്. സ്‌നാചില്‍ ദേശീയ റെകോര്‍ഡും ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ ദേശീയ റെകോര്‍ഡും ഗെയിംസ് റെകോര്‍ഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി ദേവിയുടെ വെള്ളി മെഡല്‍ നേട്ടം. മത്സരത്തില്‍ നൈജീരിയയുടെ ആദിജത് ഒളറിനോയി സ്വര്‍ണവും ഇന്‍ഗ്ലന്‍ഡിന്റെ ഫ്രേര്‍ മോറോ വെങ്കലവും നേടി.

കോമന്‍വെല്‍ത് ഗെയിംസില്‍ വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ് ചനു ഗെയിംസ് റെകോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഇത് കൂടാതെ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

കോമന്‍വെല്‍ത് ഗെയിംസില്‍ ഇന്‍ഡ്യയുടെ ആദ്യ സ്വര്‍ണം മീരാബായി ചനുവിലൂടെയായിരുന്നു. 49 കിലോ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെകോര്‍ഡോടെയാണ് മീരാബായി സ്വര്‍ണം നിലനിര്‍ത്തിയത്. ആകെ 201 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണനേട്ടം. സ്‌നാചില്‍ 88 കിലോ ഉയര്‍ത്തിയ മീരാബായി ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ 113 കിലോയും ഉയര്‍ത്തി എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലെത്തി. രണ്ടാം സ്ഥാനത്ത് എത്തിയ മൗറീഷ്യസ് താരത്തിന് 172 കിലോ ഭാരം ഉയര്‍ത്താനേ കഴിഞ്ഞുള്ളൂ. ടോകിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് മീരാബായി ചനു.

അതേസമയം, കോമന്‍വെല്‍ത് ഗെയിംസില്‍ ഇന്‍ഡ്യക്ക് മൂന്ന് മെഡല്‍ പോരാട്ടമാണ് ഞായറാഴ്ച നടക്കുന്നത്. പുരുഷന്‍മാരുടെ 67, 73 കിലോ വിഭാഗത്തിലും, ജിംനാസ്റ്റിക്സില്‍ പുരുഷന്‍മാരുടെ ഇനത്തിലുമാണ് മത്സരങ്ങള്‍. മെഡല്‍ പ്രതീക്ഷയായ പുരുഷ ഹോകി ടീം ഇറങ്ങും. ക്രികറ്റില്‍ ഇന്‍ഡ്യ -പാകിസ്താന്‍ മത്സരവും നടക്കും.

News,World,international,Commonwealth-Games,Sports,Top-Headlines, Trending, CWG 2022: After Mirabai Chanu's gold, Bindyarani Devi wins silver medal in women's 55kg weightlifting


പുരുഷന്‍മാരുടെ 67 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന 19 കാരന്‍ ജെറമി ലാല്‍റിനിനുഗ ഇതേ ഇനത്തില്‍ യൂത് ഒളിംപിക്സ് സ്വര്‍ണം നേടിയിരുന്നു. 73 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന അജിന്ദ ഷൂലി ജൂനിയര്‍ തല ലോകചാംപ്യനാണ്. ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ യോഗേശ്വര്‍ സിങാണ് മത്സരിക്കാനിറങ്ങുന്നത്. 

വനിതാ ട്വന്റി ട്വന്റിയില്‍ ഇന്‍ഡ്യ - പാകിസ്താന്‍ ഗ്ലാമര്‍ പോരാട്ടം നടക്കും. ആദ്യ മത്സരത്തില്‍ ആസ്ട്രേലിയയോട് അവസാന നിമിഷം തോല്‍വി വഴങ്ങിയ ഇന്‍ഡ്യന്‍ വനിതകള്‍ക്ക് ജയം അനിവാര്യമാണ്.

മെഡല്‍ പ്രതീക്ഷയുള്ള പുരുഷ ഹോകിയില്‍ ആദ്യ മത്സരം നടക്കും. ഘാനയാണ് എതിരാളികള്‍. ടേബിള്‍ ടെനീസ് ടീം ഇനത്തില്‍ വനിതകളുടെ സെമി മത്സരവും പുരുഷന്‍മാരുടെ ക്വാര്‍ടര്‍ മത്സരങ്ങളും ഞായറാഴ്ചയാണ്.

Keywords: News,World,international,Commonwealth-Games,Sports,Top-Headlines, Trending, CWG 2022: After Mirabai Chanu's gold, Bindyarani Devi wins silver medal in women's 55kg weightlifting

Post a Comment