Follow KVARTHA on Google news Follow Us!
ad

Doctors Training | ഡിഎന്‍ബി ഡോക്ടര്‍മാര്‍ക്ക് 'ബസിനകത്ത്' പരിശീലനം നല്‍കി ആസ്റ്റർ മിംസ്; വേറിട്ട അനുഭവം

Aster Mims trained DNB doctors inside bus#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡിഎന്‍ബി (DNB) വിദ്യാർഥികളായ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബസില്‍ വെച്ച് ശസ്ത്രക്രിയാ സംബന്ധമായ കാര്യങ്ങളെ കുറിച്ചും ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതനമായ ചികിത്സാ രീതികളെ കുറിച്ചുമുള്ള പരിശീലനം നൽകിയത് വേറിട്ട അനുഭവമായി. ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ ഇൻസ്റ്റിറ്റ്യൂട് ഓണ്‍ വീല്‍സിന്റെ നേതൃത്വത്തിലാണ് നൂതനമായ ഈ പരിശീലന രീതി സംഘടിപ്പിച്ചത്.
  
Kozhikode, Kerala, News, Hospital, Bus, Doctor, Study class, Aster Mims trained DNB doctors inside bus.

ഏതെങ്കിലും പ്രത്യേക പരിശീലന കേന്ദ്രത്തില്‍ വെച്ച് നടത്തുന്ന എല്ലാ സൗകര്യങ്ങളും ഉള്‍പെടുത്തിയ പ്രത്യേകം തയ്യാറാക്കിയ വോള്‍വോ ബസില്‍ വെച്ചാണ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലന കേന്ദ്രത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ബസിനകത്ത് തന്നെ തയ്യാറാക്കിയിരുന്നു. കേരളത്തിലാദ്യമായാണ് സ്വകാര്യമേഖലയില്‍ ഒരു ആശുപത്രിയില്‍ ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ബസിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ശസ്ത്രക്രിയാരംഗത്തെ നൂതനമായ ശൈലികളെ കുറിച്ച് അതത് മേഖലയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ക്ലാസുകളും നയിച്ചു. ആസ്റ്റര്‍ മിംസ് കോഴിക്കോട് പീഡിയാട്രിക് സര്‍ജറി വിഭാഗം ഹെഡ് ആൻഡ് സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി സജീഷ് സഹദേവന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

Post a Comment