Follow KVARTHA on Google news Follow Us!
ad

Pink River | ആവള പാണ്ടി: കേരളത്തിലെ നയനാന്ദകരമായ കാഴ്ചയായി മാറിയ പിങ്ക് പൂക്കുന്ന നദിയുടെ ചിത്രം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചു, 'പ്രത്യാശയുടെ നദി'; വൈറലായി ട്വീറ്റ്

Pink bloom in Perambra Avala Pandi attracts thousands #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) കേരളത്തിലെ നയനാന്ദകരമായ കാഴ്ചയായി മാറിയ, പിങ്ക് പൂക്കുന്ന നദിയെ കാണാനുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വളരെ പെട്ടെന്നാണ് വര്‍ധിച്ചത്. കേരളത്തിന്റെ മാന്ത്രിക പ്രഭാവലയത്തിലേക്ക് മറ്റൊരു നക്ഷത്രമായി മാറിക്കഴിഞ്ഞ കോഴിക്കോട് പേരാമ്പ്രക്ക് അടുത്തുള്ള ആവള പാണ്ടിയിലെ പിങ്ക് നദിയുടെ ചിത്രം പങ്കുവച്ച് വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

Kochi, News, Kerala, Travel & Tourism, South-India-Travel-Zone, Pink bloom in Perambra Avala Pandi attracts thousands.

'വിനോദസഞ്ചാരികള്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നത് കേള്‍ക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. ഈ ചിത്രം കാണുമ്പോള്‍ അത് എന്റെ ആത്മാവിനെയും ശുഭാപ്തി വിശ്വാസത്തെയും ഉയര്‍ത്തുന്നു. ഞാന്‍ ഇത് എന്റെ പുതിയ സ്‌ക്രീന്‍സേവര്‍ ആക്കി അതിനെ 'പ്രത്യാശയുടെ നദി' എന്ന് നാമകരണം ചെയ്യുന്നു' -ആനന്ദ് മഹീന്ദ്ര കുറിച്ചു.
ആവള പാണ്ടി ഗ്രാമത്തിലെ ഒരു നദി മാത്രമല്ല, മറ്റ് നിരവധി ജലാശയങ്ങളെയും പിങ്ക് പൂക്കള്‍ മൂടിയിരിക്കുന്നു. കൂടാതെ, ഈ പിങ്ക് പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒഴുകിയെത്തി. ഈ പിങ്ക് പൂക്കുന്ന നദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കിയതോടെ കേരളത്തിലും വിനോദസഞ്ചാരികളുടെ തിരക്ക് പെട്ടെന്ന് വര്‍ധിച്ചു, ഇത് തീര്‍ച്ചയായും സംസ്ഥാന ടൂറിസത്തിന് നല്ല വാര്‍ത്തയാണ്.

Kochi, News, Kerala, Travel & Tourism, South-India-Travel-Zone, Pink bloom in Perambra Avala Pandi attracts thousands.

അതേസമയം, അക്വേറിയങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു തെക്കേ അമേരികന്‍ സസ്യമാണ് ഫോര്‍ക്ഡ് ഫാന്‍വോര്‍ട്, അഥവാ 'മുള്ളന്‍ പായല്‍'. ഇത് റെഡ് കബോംബയുടെ കുടുംബത്തില്‍ പെട്ട ഒരു തരം പായല്‍ സസ്യമാണ്. ആകസ്മികമായോ, അക്വേറിയം പ്ലാന്റ് തോട്ടില്‍ ഉപേക്ഷിച്ചതിനാലോ ആകാം പാണ്ടി നദിയില്‍ മുള്ളന്‍ പായല്‍ വളര്‍ന്നതെന്നും ജീവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

Kochi, News, Kerala, Travel & Tourism, South-India-Travel-Zone, Pink bloom in Perambra Avala Pandi attracts thousands.

'മുള്ളന്‍ പായല്‍' പൂവിട്ട കാഴ്ച അതിമനോഹരമാണെങ്കിലും ഇത് പ്രദേശിക ജലസസ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. സന്ദര്‍ശകരില്‍ പലരും മുള്ളന്‍ പായല്‍ പറിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതായും റിപോര്‍ടുകളുണ്ട്. ഇത് പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കുമെന്നാണ് ജീവശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Keywords: Kochi, News, Kerala, Travel & Tourism, South-India-Travel-Zone, Pink bloom in Perambra Avala Pandi attracts thousands.

Post a Comment