Follow KVARTHA on Google news Follow Us!
ad

Eco-sensitive zone | പരിസ്ഥിതി സംവേദക മേഖല: സുപ്രീം കോടതി വിധിയില്‍ സംസ്ഥാനം മോഡിഫികേഷന്‍ പെറ്റിഷന്‍ ഫയല്‍ ചെയ്യും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Supreme Court of India,Chief Minister,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ സംസ്ഥാനം മോഡിഫികേഷന്‍ പെറ്റിഷന്‍ ഫയല്‍ ചെയ്യും. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മാണ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി അഡ്വകറ്റ് ജെനറലിനെ ചുമതലപ്പെടുത്തി. 

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ജനവാസ മേഖലയെ ബാധിക്കുന്നത് ചര്‍ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

Eco-sensitive zone: Kerala to file modification plea in SC, Thiruvananthapuram, News, Supreme Court of India, Chief Minister, Trending, Kerala

ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സര്‍കാരിന് സംസ്ഥാന സര്‍കാര്‍ സമര്‍പിച്ച വിജ്ഞാപന നിര്‍ദേശം ഒരാഴ്ചക്കകം കേന്ദ്ര എംപവേര്‍ഡ് കമറ്റിക്ക് സമര്‍പിക്കണം.

പരിസ്ഥിതി സംവേദക മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീം കോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ സമര്‍പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന് പ്രിന്‍സിപല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി.

കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍കാരിനെയും കേന്ദ്ര എംപവേര്‍ഡ് കമറ്റിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീം കോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സര്‍കാരുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെയും നിശ്ചയിച്ചു. വനം വകുപ്പ് മന്ത്രി, ചീഫ് സെക്രടറി, വനം വകുപ്പ് സെക്രടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് സമിതിയിലുള്ളത്.

യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രടറി ഡോ. വി പി ജോയ്, അഡ്വ. ജെനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, വനം വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്ങ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Eco-sensitive zone: Kerala to file modification plea in SC, Thiruvananthapuram, News, Supreme Court of India, Chief Minister, Trending, Kerala.

Post a Comment