Follow KVARTHA on Google news Follow Us!
ad

Woman Killed | 'രാമേശ്വരത്ത് 40 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു'; ഒഡിഷ സ്വദേശികളായ 6 പേര്‍ അറസ്റ്റില്‍

Woman Molested and Killed in Rameswaram Tamil Nadu#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) രാമേശ്വരത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. 40 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അടുത്തുള്ള ചെമ്മീന്‍ കെട്ടിലെ ഒഡിഷ സ്വദേശികളായ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മധ്യവയസ്‌കയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കോപാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു.
                     
News,National,India,chennai,Death,Dead Body,Police,Crime,Local-News, Woman Molested and Killed in Rameswaram Tamil Nadu

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് ക്രൂരകൃത്യം നടന്നത്. ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതിയാണ് കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ചെമ്മീന്‍ കെട്ടിന് സമീപം ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

News,National,India,chennai,Death,Dead Body,Police,Crime,Local-News, Woman Molested and Killed in Rameswaram Tamil Nadu


യുവതിയെ കൊന്ന് കത്തിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുവതിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്ന് കത്തിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പു തന്നെ നാട്ടുകാര്‍ ആറുപ്രതികളെയും കൈകാര്യം ചെയ്തുവെന്നാണ് വിവരമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുവതിയുടെ കൊലപാതകത്തില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ആശുപത്രിക്ക് പുറത്തുതടിച്ചുകൂടിയ ജനക്കൂട്ടം നിലപാടെടുത്തു.

Keywords: News,National,India,chennai,Death,Dead Body,Police,Crime,Local-News, Woman Molested and Killed in Rameswaram Tamil Nadu

Post a Comment