Follow KVARTHA on Google news Follow Us!
ad

Arjun Singh to TMC | ബിജെപി വിട്ട അർജുൻ സിംഗ് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി; അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിൽ പാർടിയിൽ ചേർന്നു

West Bengal: Arjun Singh returns to Trinamool Congress as he quits BJP, joins party in presence of Abh #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊല്‍കത: (www.kvartha.com) ബിജെപി വിട്ട് അര്‍ജുന്‍ സിംഗ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിഎംസി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ടിഎംസി ജനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
                    
News, National, Top-Headlines, Kolkata, West Bengal, Congress, BJP, Party, Politics, Minister, Arjun Singh to TMC, West Bengal: Arjun Singh returns to Trinamool Congress as he quits BJP, joins party in presence of Abhishek Banerjee.

പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കും നോര്‍ത് 24 പര്‍ഗാനാസ് ജില്ലയിലെ ടിഎംസി നേതാക്കളും അഭിഷേക് ബാനര്‍ജിയുടെ കൊല്‍കതയിലെ ഓഫീസില്‍ പങ്കെടുത്തു. കേന്ദ്രസര്‍കാരിന്റെ ചണ നയത്തെ വിമര്‍ശിക്കുന്ന സിംഗ്, സംഘടനയില്‍ ഉന്നതസ്ഥാനം വഹിച്ചിട്ടും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിന് സംസ്ഥാന ബിജെപി നേതൃത്വത്തെ അടുത്തിടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ടിഎംസിയുടെ ഹിന്ദി സംസാരിക്കുന്ന പ്രമുഖ നേതാക്കളില്‍ ഒരാളായ സിംഗ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിൽ ചേരുകയും ബാരക്പൂര്‍ ലോക്സഭാ സീറ്റില്‍ നിന്ന് വിജയിക്കുകയും ചെയ്തിരുന്നു. ഭട്പാര മുനിസിപാലിറ്റി തെരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി വിജയിച്ചാണ് അര്‍ജുന്‍ സിംഗ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2001 ല്‍ സിപിഎം സ്ഥാനാര്‍ഥി രാംപ്രസാദ് കുണ്ഡുവിനെ പരാജയപ്പെടുത്തി തൃണമൂല്‍ ടികറ്റില്‍ നിയമസഭയിലെത്തി.

Keywords: News, National, Top-Headlines, Kolkata, West Bengal, Congress, BJP, Party, Politics, Minister, Arjun Singh to TMC, West Bengal: Arjun Singh returns to Trinamool Congress as he quits BJP, joins party in presence of Abhishek Banerjee.
< !- START disable copy paste -->

Post a Comment