Follow KVARTHA on Google news Follow Us!
ad

Viral Video | മട്ടുപ്പാവിൽ നൃത്തം; ഒടുവിൽ സംഭവിച്ചത്! സമൂഹമാധ്യമങ്ങളില്‍ താരമാകാനുള്ള പെണ്‍കുട്ടിയുടെ ശ്രമം പാളി; പക്ഷെ വീഡിയോ ഇന്റര്‍നെറ്റില്‍ തിരയിളക്കം സൃഷ്ടിച്ചു

Viral Video: Girl Runs Away After Getting Caught Recording Dance Reel On Terrace; Watch#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) സമൂഹമാധ്യമങ്ങളില്‍ താരമാകാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറ. അതിന് വേണ്ടി ടിക് ടോകും യുട്യൂബ് വീഡിയോയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും അവര്‍ സൃഷ്ടിക്കും. അതിനായി എന്ത് റിസ്‌ക് എടുക്കാനും മിക്കവരും തയ്യാറാണ്. ഇവരില്‍ പലരുടെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ തിരയിളക്കം സൃഷ്ടിക്കാറുണ്ട്. അടുത്തിടെ രണ്ട് പെണ്‍കുട്ടികള്‍ ഇത്തരത്തിലൊരു ശ്രമം നടത്തിയെങ്കിലും ചീറ്റിപ്പോയി. എന്നാല്‍ 'പാഴായ ശ്രമം' ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
  
New Delhi, India, News, Video, Viral, Women, Dance, Social-Media, YouTube, Girl, Song, Viral Video: Girl Runs Away After Getting Caught Recording Dance Reel On Terrace; Watch.

നാണം കുണുങ്ങിയായ ഒരു ഇന്‍ഡ്യന്‍ പെണ്‍കുട്ടി വീടിന്റെ ടെറസില്‍ ഡാന്‍സ് ചെയ്യുന്നത്, ഒരു സുഹൃത്തിന്റെ സഹായത്തോടെ റെകോര്‍ഡ് ചെയ്യുകയായിരുന്നു. വീഡിയോ ആരംഭിക്കുമ്പോള്‍, ഒരു ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയേയും അവളുടെ ചുവടുകള്‍ ക്യാമറയിലാക്കുന്ന സുഹൃത്തിനെയും കാണാം. എന്നാല്‍ രണ്ടുപേരുടെയും ഡാന്‍സും ചിത്രീകരണവും ഇരുവരും അറിയാതെ അയല്‍ക്കാരന്‍ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇത് സുഹൃത്ത് കണ്ടതോടെ, അടിപൊളിയായി നൃത്തം ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്ക് നാണം വന്നു. അതോടെ രണ്ട് പേരും ടെറസില്‍ നിന്ന് ഓടിപ്പോയി.

'ദിദി ശര്‍മ ഗയി ക്യാ' എന്ന അടിക്കുറിപ്പോടെ 'memes bks' എന്ന പേജാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്. വീഡിയോയ്ക്ക് 20,000-ലധികം കാഴ്ചകളും 1,900 ലൈകുകളും ലഭിച്ചു. പെണ്‍കുട്ടികള്‍ തമാശയ്ക്കാണ് ഓടിപ്പോയതെന്ന് മനസിലാക്കിയ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ചിരിക്കുന്ന ഇമോജികള്‍ കൊണ്ട് കമന്റ് ബോക്‌സ് നിറച്ചു.


Keywords: New Delhi, India, News, Video, Viral, Women, Dance, Social-Media, YouTube, Girl, Song, Viral Video: Girl Runs Away After Getting Caught Recording Dance Reel On Terrace; Watch.
< !- START disable copy paste -->

Post a Comment