Follow KVARTHA on Google news Follow Us!
ad

Twenty20 | ആം ആദ്മിക്ക് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ട്വന്റി20 യും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Politics,By-election,Twenty-20,AAP,Trending,Kerala,
കൊച്ചി: (www.kvartha.com) ആം ആദ്മിക്ക് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ട്വന്റി20 യും രംഗത്ത്. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് മത്സരരംഗത്തു നിന്നും പിന്മാറുന്നതെന്നാണ് പാര്‍ടിയുടെ വിശദീകരണം. 

ആം ആദ്മി പാര്‍ടിയുമായി (AAP) ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്നും വാര്‍ത്താകുറിപ്പിലൂടെ ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേകബ് അറിയിച്ചു.

AAP, Twenty20 won't contest Thrikkakara bypoll, Kochi, News, Politics, By-election, Twenty-20, AAP, Trending, Kerala

സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നും രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പിന്റെ മത്സരരംഗത്തുനിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ടികളുടെയും തീരുമാനമെന്നും ട്വന്റി 20 വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതിനിടെ ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തും. വോട് ആര്‍ക്കാണ് നല്‍കുന്നതെന്ന് അന്ന് പ്രഖ്യാപിക്കും. അന്നു വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി20യും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇപ്പോള്‍ പാര്‍ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയകും നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വരുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നും പാര്‍ടി നടത്തിയ സര്‍വേകളില്‍ ജനവികാരം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: AAP, Twenty20 won't contest Thrikkakara bypoll, Kochi, News, Politics, By-election, Twenty-20, AAP, Trending, Kerala.

Post a Comment