Follow KVARTHA on Google news Follow Us!
ad

Tillotama Shome | നഗ്നയായി കാണണമെന്ന യുവാവിന്റെ സന്ദേശത്തിന് നടിയുടെ മറുപടി ഇങ്ങനെ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Mumbai,News,Actress,Message,Cinema,National,
മുംബൈ: (www.kvartha.com) നഗ്നയായി കാണണമെന്ന യുവാവിന്റെ സന്ദേശത്തിന് മറുപടി നല്‍കി നടി തിലോതമ ഷോം. യുവാവ് ഇന്‍സ്റ്റാഗ്രാമിലൂടെ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട് സഹിതം പങ്കുവെച്ചാണ് താരം മറുപടി നല്‍കിയത്. ഇത്തരം സന്ദേശങ്ങള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നു പറഞ്ഞ താരം അതിനുള്ള കാരണവും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

Tillotama Shome Reacts To Troll Wanting To See Her Illegal Like Rytasha Rathore, Recalls Struggle With Scene In Qissa, Mumbai, News, Actress, Message, Cinema, National

നടി റൈതാഷ റാതോര്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിലുള്ളതുപോലെ നിങ്ങളെ കാണണമെന്നായിരുന്നു യുവാവിന്റെ സന്ദേശം. ഖിസ്സ എന്ന ചിത്രത്തിലെ ഒരു രംഗം ഓര്‍മിച്ചുകൊണ്ടാണ് തിലോതമ ഇതിന് മറുപടി പറഞ്ഞത്. എന്തുകൊണ്ടാണ് ഈ സന്ദേശവും ഇതിലെ ലൈകുകളും എന്നെ ഇത്രയധികം വ്രണപ്പെടുത്തിയത് എന്ന് ചോദിച്ച താരം ഒരു പ്രൊഫഷനലെന്ന നിലയില്‍ ഞാന്‍ സ്‌ക്രീനില്‍ അടുപ്പത്തോടും നഗ്‌നതയോടും പോരാടുന്നത് കൊണ്ടാണോ എന്ന് ചോദിച്ചു കൊണ്ടാണ് അവര്‍ പോസ്റ്റ് ആരംഭിക്കുന്നത്.

ഖിസ്സയില്‍ പിതാവിന്റെ കഥാപാത്രത്തിന് മുന്നില്‍ നഗ്‌നയായി നില്‍ക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ആരോ എന്നെ നിരീക്ഷിക്കുന്നു എന്ന തോന്നലില്‍ ഒരു പിന്മാറ്റമായിരുന്നു സ്വന്തം സ്തനങ്ങള്‍ കണ്ടപ്പോഴുള്ള എന്റെ ആദ്യ പ്രതികരണം. എന്നാല്‍, മുലക്കണ്ണുകള്‍ കണ്ടപ്പോള്‍ ഞാന്‍ എന്നെ തന്നെ നോക്കുകയാണെന്നാണ് തോന്നിയത്.

അതു കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിക്കാതെയായി. പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്‌നതയുടെ ശക്തി എന്തെന്ന് ആ നിമിഷത്തിലാണ് ഞാന്‍ അറിഞ്ഞത്. ഒരു ശരീരം എന്താണ് സംസാരിക്കുന്നത്, എന്ത് മാന്യതയാണ് പ്രേക്ഷകന്‍ മനസിലാക്കേണ്ടത്? നഗ്‌നത പ്രതിഷേധത്തിന്റെ, സാമൂഹ്യ മുന്നേറ്റത്തിന്റെ, സ്വയം സ്വീകാര്യതയുടെ, സ്നേഹത്തിന്റെ ഉപകരണമാണ്.

പ്രതിഷേധവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നഗ്‌നശരീരത്തിന്റെ ശക്തി ആ നിമിഷം താന്‍ അറിഞ്ഞുവെന്ന് തിലോതമ പറഞ്ഞു. എന്താണ് ശരീരം നടത്തുന്ന ആശയവിനിമയം? എന്ത് ഔചിത്യമാണ് പ്രേക്ഷകന്‍ മനസിലാക്കേണ്ടത്? താഴേത്തട്ട് മുതല്‍ സമൂഹത്തിന്റെ മുന്‍നിര പ്രതിഷേധങ്ങളില്‍ വരെ സ്വയം അംഗീകരിക്കുന്നതിനും സ്‌നേഹിക്കുന്നതിനുമുള്ള ഒരു ഉപകരണമാണ് നഗ്‌നത. പക്ഷേ ഫെമിനിസ്റ്റുകളുടെ പ്രതിഷേധ വേദി ഒരേസമയം വിപുലീകരിക്കപ്പെടുകയും പുതുതലമുറ സൈബര്‍ ആക്രമണങ്ങളാല്‍ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നുവെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു.

റൈതാഷ റാതോറിനോട് അനുവാദം വാങ്ങിയിട്ടാണ് ഈ പോസ്റ്റിടുന്നതെന്നും തിലോമമ പറഞ്ഞിട്ടുണ്ട്. നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ സര്‍, എ ഡെത് ഇന്‍ ദ ഗുഞ്ച്, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോതമ ഷോം.

Keywords: Tillotama Shome Reacts To Troll Wanting To See Her Illegal Like Rytasha Rathore, Recalls Struggle With Scene In Qissa, Mumbai, News, Actress, Message, Cinema, National.

Post a Comment