Follow KVARTHA on Google news Follow Us!
ad

Tamil organizations | തോട്ടം മേഖലയിലേക്ക് കടന്ന് കയറാൻ തമിഴ് സംഘടനകൾ ആസൂത്രിത നീക്കങ്ങൾ നടത്തുന്നതായി സൂചന; കേരള വിരുദ്ധ വികാരം ഇളക്കി വിടാനുള്ള ശ്രമങ്ങളെന്ന് ആരോപണം

Tamil organizations are making moves to enter the plantation sector#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ അജോ കുറ്റിക്കൻ

ഇടുക്കി: (www.kvartha.com)
തോട്ടം മേഖലയിലേക്ക് കടന്ന് കയറാൻ തമിഴ് സംഘടനകൾആസൂത്രിത നീക്കങ്ങൾ നടത്തുന്നതായി സൂചന. തമിഴ് - മലയാളം വികാരം ഇളക്കി വിടാനുള്ള ശ്രമങ്ങളാണ് തോട്ടം മേഖലയിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്ന തമിഴ് സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് വിവരം. മുല്ലപ്പെരിയാര്‍ സമരകാലത്തും അതിന് ശേഷവും തമിഴരും മലയാളികളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പലതവണ നടന്നു. തമിഴ് കര്‍ഷക സംഘടനകളുടെ പേരില്‍ തമിഴ് മക്കള്‍ക്ക് മൂന്നാര്‍ മേഖലയിലുള്ള അവകാശവാദം പ്രഖ്യാപിക്കുന്ന ഷോർട് ഫിലിമുകളും ഡോക്യൂമെന്ററികളും സമീപകാലത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നിൽ തമിഴ് നാട്ടിലെ തീവ്ര കർഷക സംഘടനാ നേതാവ് അൻവർ ബാലശിങ്കമാണെന്ന് കണ്ടെത്തിയിരുന്നുവെന്നാണ് വിവരം.
  
Idukki, Kerala, News, Tamilnadu, Farmers, Tamil, Mullaperiyar, Mullaperiyar Dam, Munnar, Tamil organizations are making moves to enter the plantation sector.


വിടുതലൈ ചിരുതൈ, തമിഴ് ഈയക്കം, കേരള തമിഷർ ഫെഡറേഷൻ എന്നീ പേരുകളിൽ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാമുദായിക സംഘടനകള്‍ മൂന്നാറില്‍ തമിഴ് വികാരം ഇളക്കുന്നതിന് ശ്രമിക്കുന്നതായാണ് വിവരം. ഇവരുടെ സ്വാധീനം തെളിയിക്കുന്നതാണ് ഐ ഐ എ ഡി എം കെയും മറ്റും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളില്‍ തോട്ടം മേഖലയില്‍ നേടുന്ന വിജയം. തമിഴ് രാഷ്ട്രീയത്തിലേത് പോലെ തിരഞ്ഞെടുപ്പ് കാലത്ത്, തോട്ടം തൊഴിലാളികളുടെ വലിയ സ്വപ്നമായ മിക്സിയും ടിവിയുമൊക്കെ യഥേഷ്ടം വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും റിപോർടുകളുണ്ട്. ലയങ്ങളില്‍ ഇന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആകെ കണക്കെടുത്താല്‍ ഏറിയ പങ്കും പഴയ കലൈഞ്ജർ ടിവിയും അമ്മ മിക്സിയുമൊക്കെയാണ്.

റേഷന്‍ വിതരണം സുഗമമല്ലാത്ത തോട്ടം മേഖലയില്‍ അടുത്ത കാലം വരെ തമിഴ്നാട്ടില്‍ നിന്നുള അരി വിതരണം ചെയ്തിരുന്നു. ഇലക്ഷന്‍ തിരക്കുകള്‍ ഒഴിഞ്ഞതോടെ ഇതിന് അയവ് വന്നിട്ടുണ്ടെങ്കിലും ഇന്നും മേഖലയില്‍ തമിഴ്നാട്ടിലെ റേഷൻ അരി ഉപയോഗിക്കുന്നവരുണ്ട്. ഇലക്ഷന്‍ സമയത്ത് ആയിരം സാരിയും പതിമൂന്ന് ലക്ഷം രൂപയുമാണ് മറയൂരില്‍ തോട്ടം മേഖലയില്‍ പ്രചരണത്തിന് എത്തിയ തമിഴ്നാട്ടിലെ പാര്‍ടി നേതാവിൽ നിന്ന് കണ്ടെടുത്തതെന്നാണ് വിവരം.

തമിഴ് വികാരം ആളികത്തിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തോട്ടം തൊഴിലാളികളെ വോട് ചൂഷണത്തിന് വിധേയരാക്കുന്ന പ്രവണത മേഖലയില്‍ മലയാളം തമിഴ് പോരാട്ടങ്ങളുടെ തോത് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ചെറുസമരങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം പെട്ടിമുടി ദുരന്തത്തിൽ മരണപെട്ടവരെയും തമിഴ് വംശജരായതിനാലാണ് നഷ്ടപരിഹാര തുക കുറഞ്ഞുപോയതെന്ന് ആരോപണവുമായി അൻവർ ബാലശിങ്കം രംഗത്ത് വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി ദേശീയ പട്ടിക ജാതി കമീഷനിൽ ഇയാൾ പരാതിയും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തമിഴ് സംഘടനകളളെ ഏകോപിപ്പിച്ച് ദേവികുളം സബ് കാലക്ടറുടെ ഓഫീസിലേയ്ക്ക് മാർച് സംഘടിപ്പിക്കാനും അൻവർ ബാലശിങ്കവും കൂട്ടാളികളും നീക്കം തുടങ്ങിയിട്ടുണ്ട്.

അതേ സമയം തമിഴ്നാട്ടിൽ കേരള വിരുദ്ധ പ്രചാരണം അഴിച്ച് വിട്ട് കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് അൻവർ ബാലശിങ്കത്തിനെ ഇടുക്കി ഇന്റിലിജൻസ് ബ്യൂറോ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതായി അറിയുന്നു. സ്വദേശത്തായിരുന്ന ബാലശിങ്കത്തിനെ കമ്പത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തെന്നാണ് വിവരം. ഐ ബി ഡെപ്യൂടി പൊലീസ് സുപ്രണ്ട് കിരണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മാധ്യമ വാർത്തകളെ തുടർന്നായിരുന്നു ചോദ്യം ചെയ്യലെന്നാണ് സൂചന.

Keywords: Idukki, Kerala, News, Tamilnadu, Farmers, Tamil, Mullaperiyar, Mullaperiyar Dam, Munnar, Tamil organizations are making moves to enter the plantation sector.
< !- START disable copy paste -->

Post a Comment