Follow KVARTHA on Google news Follow Us!
ad

Rally Held | കനത്ത സുരക്ഷാ വലയത്തിൽ ആലപ്പുഴയിൽ പോപുലര്‍ ഫ്രണ്ട്, ബജ്‌റംഗ്ദള്‍ റാലികൾ നടന്നു; പരിപാടികൾ സമാധാനപരമായി പൂർത്തിയായി

Popular Front and Bajrang Dal rallies held in Alappuzha, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com) കനത്ത സുരക്ഷാ വലയത്തിൽ ബജറംഗ്ദളിന്റേയും പോപുലര്‍ ഫ്രണ്ടിന്റേയും റാലികൾ ആലപ്പുഴയിൽ നടന്നു. ബജ്‌റംഗ്ദള്‍ ഇരുചക്ര വാഹ റാലിയും പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനവുമാണ് നടത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഏർപെടുത്തിയത്. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. പ്രകടനം കടന്നുപോയ ഭാഗത്തുള്ള കടകമ്പോളങ്ങൾ എല്ലാം പൂർണമായും പൊലീസ് അടപ്പിച്ചു. ഒരേസമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിശ്ചയിച്ച് നല്‍കുകയായിരുന്നു. ആറ് മാസം മുമ്പ് ഇരുസംഘടനകളുടെയും പ്രമുഖ നേതാക്കളുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി നടന്നത്.
           
News, Kerala, Top-Headlines, Ambalapuzha, PFI, SDPI, BAJRANG DAL, Rally, Political Party, Police, Popular Front of India, Popular Front and Bajrang Dal rallies held in Alappuzha.

ബജ്രംഗ്ദള്‍ സംഘടിപ്പിച്ച ശൗര്യറാലി ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ മൈതാനത്ത് നിന്ന് രാവിലെ 10.30ന് ആരംഭിച്ചു. തുടര്‍ന്ന് മണ്ണഞ്ചേരി വഴി തിരികെ ആലപ്പുഴ നഗരത്തിലെത്തി ആശ്രമത്തില്‍ സമാപിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് റാലിയിൽ അണിചേർന്നത്. റാലിയിൽ ഒരിടത്തും അക്രമ സംഭവങ്ങൾ ഉണ്ടാവാതെ തികച്ചും സമാധാനമപരമായാണ് റാലി നടന്നതെന്ന് സംഘാടകർ പറഞ്ഞു. വൈകീട്ട് നാലിന് മുല്ലയ്ക്കലില്‍ നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജില്ലാ പൊലീസിന്റെ അഭ്യര്‍ഥന പ്രകാരമാണ് പരിപാടി രാവിലത്തേക്ക് മാറ്റിയത്.

'റിപബ്ലികിനെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായുള്ള ജനമഹാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വോളന്റിയര്‍ മാര്‍ചും ബഹുജന റാലിയും വൈകീട്ട് 4.30ന് ഇരുമ്പുപാലത്ത് നിന്നാരംഭിച്ച് ആലപ്പുഴ ബീചില്‍ സമാപിച്ചു. ആയിരക്കണക്കിന് പേർ റാലിയിൽ അണിനിരന്നു. പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇൻഡ്യ ചെയര്‍മാന്‍ ഒഎംഎ സലാം ഉദ്‌ഘാടനം ചെയ്തു. രാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ പള്ളികളിലേക്ക് ഫാഷിസ്റ്റ് ബുള്‍ഡോസറുകള്‍ നീങ്ങികൊണ്ടിരിക്കുമ്പോള്‍ ബാബരി മസ്ജിദിന്റെ ചരിത്രം ആവര്‍ത്തിക്കാനാണ് ജുഡീഷ്യറിയുടെ പിന്തുണയോടെ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Kerala, Top-Headlines, Ambalapuzha, PFI, SDPI, BAJRANG DAL, Rally, Political Party, Police, Popular Front of India, Popular Front and Bajrang Dal rallies held in Alappuzha.
< !- START disable copy paste -->

Post a Comment