Follow KVARTHA on Google news Follow Us!
ad

Muvattupuzha Ashraf Moulavi | ജനാധിപത്യ ഇന്‍ഡ്യ ആശങ്കയുടെ മുള്‍മുനയിലെന്ന് മുവാറ്റുപ്പുഴ അശ് റഫ് മൗലവി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, kasaragod,News,Politics,Criticism,RSS,Kerala,Inauguration,
ഉപ്പള: (www.kvartha.com) മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് സവര്‍ണ രാഷ്ട്രനിര്‍മിതിക്ക് വേണ്ടിയാണ് ആര്‍എസ്എസും സംഘ്പരിവാറും പ്രവര്‍ത്തിക്കുന്നതെന്നും ജനാധിപത്യ ഇന്‍ഡ്യ ആശങ്കയുടെ മുള്‍മുനയിലാണെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപ്പുഴ അഷ്‌റഫ് മൗലവി. 

Muvattupuzha Ashraf Moulavi criticized Sangh Parivar, Kasaragod, News, Politics, Criticism, RSS, Kerala, Inauguration

ഉപ്പളയില്‍ 'ബിജെപി വംശഹത്യരാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന കാംപെയിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Muvattupuzha Ashraf Moulavi criticized Sangh Parivar, Kasaragod, News, Politics, Criticism, RSS, Kerala, Inauguration

സര്‍വതിനേയും പരിഗണിക്കുന്നതും, വൈവിധ്യങ്ങളെ ഏകീകരിക്കുന്നതുമായ ഭരണഘടനയാണ് നമ്മുടേത്. എന്നാല്‍ മാനവികതയും, സനാതനമൂല്യങ്ങളും ഉള്‍കൊള്ളാത്തവരുമായ മനുസ്മൃതി തിരിച്ചുവരണമെന്നാഗ്രഹിക്കുന്ന ഒമ്പത് ശതമാനമുള്ള ആര്യവര്‍ഗ ബ്രഹ്മണികല്‍ പ്രത്യയശാസ്ത്രമാണ് സംഘപരിവാര്‍ പിന്‍പറ്റുന്നതെന്നും അശ് റഫ് ആരോപിച്ചു.

അവര്‍ ഭരണഘടനയെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. നിലവില്‍ രാജ്യത്തിന്റെ സമ്പത്തിക മേഖല അദാനിക്കും അംബാനിക്കും പതിച്ചു നല്‍കികൊണ്ടിരിക്കുകയാണ്. ജനലക്ഷങ്ങള്‍ ചത്തൊടുങ്ങട്ടെ അതാണ് സമരങ്ങളോടും പ്രതിഷേധങ്ങളോടുമുള്ള ഇവരുടെ നിലപാടെന്ന് കര്‍ഷകസമരത്തില്‍ നാം കണ്ടതാണ്.

ആയിരകണക്കിന് കലാപത്തില്‍ ലക്ഷണക്കിന് ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയവര്‍ക്ക് ശിക്ഷവാങ്ങി കൊടുക്കാന്‍ സാമ്പ്രദായിക പാര്‍ടിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലാണെങ്കില്‍ പിണറായി പൊലീസ് സംഘ് പരിവാറിനെ സഹായിച്ചു കൊണ്ട് പക്ഷപാതിത്വമായാണ് പെരുമാറുന്നത്. സംഘ് പരിവാറിന് കളമൊരുക്കാന്‍ രാഷ്ട്രസംവിധാനങ്ങള്‍ മത്സരിക്കുന്നത് ആശങ്കയാണെന്നും നീതി നിഷേധങ്ങള്‍ കൂടുതല്‍ ആര്‍ജവമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്നും, സംഘ് പരിവാര്‍ ഭീകരതക്കെതിരെ പൊതുസമൂഹം ജാഗ്രതകാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലാ ജെനറല്‍ സെക്രടറി അബ്ദുര്‍ റശീദ് ഉമരി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മഞ്ജുഷാ മാവിലാടം, മംഗലാപുരം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ കുളായി, ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, വിമന്‍ ഇന്‍ഡ്യ ജില്ലാ പ്രസിഡന്റ് കമറുല്‍ ഹസീന, എസ് ഡി റ്റി യു ജില്ലാ പ്രസിഡന്റ് അശ്‌റഫ് കോളിയടുക്ക എന്നിവര്‍ സംസാരിച്ചു.

ജില്ലാതല ഉദ് ഘാടനത്തോടനുബന്ധിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തുകൊണ്ട് ബഹുജനറാലിയും നടന്നു. മണ്ഡലം പ്രസിഡന്റ് അശ്‌റഫ് ബഡാജെ സ്വാഗതവും അഹ്മദ് ചൗക്കി നന്ദിയും പറഞ്ഞു.

Keywords: Muvattupuzha Ashraf Moulavi criticized Sangh Parivar, Kasaragod, News, Politics, Criticism, RSS, Kerala, Inauguration.

Post a Comment