Follow KVARTHA on Google news Follow Us!
ad

Food inspection | കട്ടപ്പനയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; റെയ്‌ഡ്‌ തുടരുമെന്ന് അധികൃതർ

More details of inspection conducted by health department in Kattappana are out#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കട്ടപ്പന: (www.kvartha.com) നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിനെ തുടർന്ന് പഴകിയ ഭക്ഷണം പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പഴകിയ കോഴി വറുത്തതും ബീഫ് വറുത്തതും ഒരു പാത്രം നിറയെ മയോണൈസും രണ്ട് ഹോടെലുകളിൽ നിന്നായി പിടികൂടിയെന്ന് വ്യക്തമാക്കുന്ന രേഖ വിവരാവകാശ നിയമ പ്രകാരം ലഭിച്ചു.
  
Kattappana, Health, News, Investigates, Food, Raid, Idukki, Top-Headlines, More details of inspection conducted by health department in Kattappana are out.

റെയ്ഡിൽ പഴകിയ ഭക്ഷണം പിടികൂടിയിട്ടില്ലെന്നും മാധ്യമങ്ങൾ വ്യാജ വാർത്തയാണ് നൽകിയതെന്നും ഹോടെലുടമകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നതായി ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് പിഴയീടാക്കിയ രേഖകൾ അടക്കം പുറത്ത് വന്നത്. കട്ടപ്പന കുമളി റോഡിൽ പ്രവർത്തിക്കുന്ന ഓറൻജ്, പള്ളിക്കവലയിലെ പോർച് ഗ്രിൽ, പുതിയ ബസ് സ്റ്റാൻഡിലെ ശ്രീമഹി എന്നീ ഭക്ഷണ ശാലകളിൽ കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിലാണ് പഴകിയ ഭക്ഷണങ്ങളും വൃത്തിഹീനമായ വാടെർ ടാങ്കും കണ്ടെത്തിയതായി വ്യക്തമാകുന്നത്. തുടർന്ന് ഇവരിൽ നിന്ന് പിഴയീടാക്കുകയും താക്കീത് നൽകുകയും ചെയ്തതായി ഹെൽത് ഇൻസ്പെക്ടർ അറിയിച്ചിരുന്നു.

കഴിഞ്ഞ 10ന് രാവിലെയായിരുന്നു പരിശോധന.എന്നാൽ പഴകിയ ഭക്ഷണം പിടികൂടിയിട്ടില്ലെന്ന തരത്തിൽ ഓറൻജ് ഹോടെൽ അധികൃതർ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപക പ്രചരണങ്ങൾ നടത്തിയിരുന്നു. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തയാണെന്നായിരുന്നു പ്രധാന വാദം. ഇതേറ്റുപിടിച്ച് മറ്റ് ചില മാധ്യമങ്ങളും രംഗത്ത് എത്തി. എന്നാൽ ഹോടെലിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഉപയോഗ ശൂന്യമായ കോഴി വറുത്തതും, ഫ്രൈഡ് റൈസും, ബീഫ് വറുത്തതും പിടികൂടിയെന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ മഹസറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പഴകിയ ഭക്ഷണം വിൽക്കാൻ ശ്രമിച്ചതിന് 1510 രൂപ പിഴ ഈടാക്കിയതും രേഖകളിൽ വ്യക്തമാണ്. ശ്രദ്ധക്കുറവുമൂലം ഉണ്ടായ വീഴ്ച്ചകൾക്കുമേൽ കടുത്ത നടപടി സ്വീകരിക്കരുതെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ ശ്രദ്ധിക്കുമെന്നും ഹോടെൽ ഉടമ ഹെൽത്ത് ഇൻസ്പെക്ടർക്ക് നൽകിയ മാപ്പപേക്ഷയിൽ എഴുതിയിട്ടുണ്ട്. കളയുവാൻ വച്ചിരുന്ന ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത് എന്ന ന്യായവും ഈ വിശദീകരണത്തിലുണ്ട്.

പഴകിയ ഭക്ഷണവസ്തുക്കൾ പിടികൂടിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇതേ ഹോടെലുകൾ പ്രചാരണം നടത്തുന്നത് തെറ്റായ നടപടിയാണെന്ന് ആരോഗ്യ വിഭാഗം അധികൃതർ വിമർശിച്ചു. കട്ടപ്പന ഓറൻജ് ഹോടെലിന് പുറമേ പള്ളിക്കവലയിലെ പോർച് ഗ്രിലിൽ നിന്നും പഴകിയ സലാഡും ഒരു പാത്രം നിറയെ മയോനൈസുമാണ് പിടികൂടിയത്. പുതിയ ബസ് സ്റ്റാൻഡിലെ ശ്രീമഹി ഹോടെലിലാണ് വൃത്തിഹീനമായ കുടിവെള്ള ടാങ്ക് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഹെൽത് ഇൻസ്പെക്ടർ അറിയിച്ചു.

Keywords: Kattappana, Health, News, Investigates, Food, Raid, Idukki, Top-Headlines, More details of inspection conducted by health department in Kattappana are out.
< !- START disable copy paste --> 

Post a Comment