Follow KVARTHA on Google news Follow Us!
ad

Man held | വാടക വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Arrested,Molestation,Police,Complaint,National,
ബെന്‍ഗ്ലൂര്‍: (www.kvartha.com) വാടകക്കാരിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പശ്ചിമ ബന്‍ഗാളില്‍ നിന്നുള്ള വാടകക്കാരിയായ യുവതിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഭൂവുടമ കൂടിയായ 46 കാരനെയാണ് ബെന്‍ഗ്ലൂര്‍ അശോക് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബിഹാര്‍ സ്വദേശിയായ 46 കാരന്‍ സെന്‍ട്രല്‍ ബെന്‍ഗ്ലൂറിലെ ശാന്തി നഗറില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ്.

സംഭവത്തെ കുറിച്ച് അശോക് നഗര്‍ പൊലീസ് പറയുന്നത്:

ശനിയാഴ്ച ഒരു പീഡനക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടുപേരും വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എന്നാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ അഭ്യര്‍ഥിച്ചു.

ഏപ്രില്‍ 11 ന്, പ്രതി ഇരയുടെ വീട്ടില്‍ അതിക്രമിച്ച് കയറി തോക്കിന്‍ മുനയില്‍ ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് താന്‍ വളരെ ശക്തനും സ്വാധീനവുമുള്ള ആളാണെന്നും തനിക്ക് എന്ത് ചെയ്താലും രക്ഷപ്പെടാമെന്ന് പറഞ്ഞതായും പരാതിക്കാരി പറയുന്നു.

അവിവാഹിതരായ സ്ത്രീകള്‍ക്ക് നഗരപ്രദേശങ്ങളില്‍ താമസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഈ സംഭവം കാണിക്കുന്നത്. കാരണം അവര്‍ താമസിക്കാന്‍ ഒരു വീട് കണ്ടെത്തുമ്പോള്‍ ഇത്തരം പീഡനവും വിവേചനവും സഹിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മാത്രമല്ല, താമസക്കാര്‍ക്ക് ചില നിയന്ത്രണങ്ങളും ഭൂവുടമകള്‍ ഏര്‍പെടുത്താറുണ്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടി ഒരു വിദ്യാര്‍ഥിനിയാണ്. അവള്‍ താമസിക്കുന്ന സ്ഥലത്ത് പുരുഷസുഹൃത്തുക്കള്‍ പ്രവേശിക്കുന്നതിന് ഭൂവുടമ നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു.

Man held for molesting woman tenant in city on gunpoint: Police, Bangalore, News, Arrested, Molestation, Police, Complaint, National


Keywords: Man held for molesting woman tenant in city on gunpoint: Police, Bangalore, News, Arrested, Molestation, Police, Complaint, National.

Post a Comment