Follow KVARTHA on Google news Follow Us!
ad

Kappil | കായലും കടലും സംഗമിക്കുന്ന മനോഹരതീരമാണ് കാപ്പില്‍, കാറ്റേറ്റ് പൂഴിമണലിലൂടെ നടക്കുമ്പോള്‍ മനസിലെ ഭാരങ്ങളെല്ലാം താനെ ഒലിച്ചുപോകും

Kappil: A beautiful beach where the lake and the sea meet #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കായലും കടലും സംഗമിക്കുന്ന മനോഹരതീരമാണ് കാപ്പില്‍. കാറ്റാടിമരങ്ങളിലെയും കടലിലെയും കാറ്റേറ്റ് പൂഴിമണലിലൂടെ നടക്കുമ്പോള്‍ മനസിലെ ഭാരങ്ങളെല്ലാം താനെ ഒലിച്ചുപോകും. അത്രയ്ക്ക് ഊര്‍ജമാണ് കാപ്പില്‍ തീരം നല്‍കുന്നത്. പാറപ്പുറത്തിരുന്ന് തിരമാലകളുടെ ഗര്‍ജനവും കാറ്റിന്റെ ചൂളംവിളിയും ആസ്വദിക്കാം. വര്‍ക്കലയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചല്‍ ഇവിടെയെത്താം. പരവൂര്‍ കായലും കടലും കെട്ടിപ്പുണര്‍ന്ന് കിടക്കുന്നത് കാണാം. കായലിന്റെ സ്വച്ഛതയും കടലിന്റെ പ്രസരിപ്പും ആസ്വദിക്കാം. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇവിടം സഞ്ചാരികളുടെ പറുദീസയായി മാറി.

Thiruvananthapuram, News, Kerala, South-India-Travel-Zone, Travel & Tourism, Travel, Tourism, Kappil: A beautiful beach where the lake and the sea meet.

കായലും കടലും വേര്‍തിരിക്കുന്ന മണ്‍തിട്ട നാല് കിലോമീറ്ററോളമുണ്ട്. തലസ്ഥാന നഗരമായ തിരവനന്തപുരത്തിന് അടുത്താണ് കാപ്പില്‍. ബോട് സവാരിക്കും മറ്റ് വാടര്‍ സ്പോര്‍ട്സിനും സൗകര്യമുണ്ട്. തൊട്ടടുത്തുളള കൊടിമലയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് സൗകര്യവുമുണ്ട്.

ഇവിടെ ബൊട് ക്ലബും റിസൊര്‍ടുകളുമുണ്ട്. കൊല്ലത്ത് നിന്നും 26.1 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ഇവിടെ എത്താം. കടലും കായലും സംഗമിക്കുന്ന അപൂര്‍വ കാഴ്ച കാണാന്‍ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിന് ആളുകള്‍ ഇവിടെ ദിവസേന വരുന്നു.

ബോട്ടിങ്ങ് സമയം: രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെ. അടുത്തുളള റെയില്‍വേ സ്റ്റേഷന്‍: വര്‍ക്കല വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 55 കിലോമീറ്റര്‍.

Keywords: Thiruvananthapuram, News, Kerala, South-India-Travel-Zone, Travel & Tourism, Travel, Tourism, Kappil: A beautiful beach where the lake and the sea meet.

إرسال تعليق