Follow KVARTHA on Google news Follow Us!
ad

Kannur University | കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും പരീക്ഷാപ്പിഴവ്: വിദ്യാര്‍ഥികളുടെ ഭാവിതകര്‍ക്കുന്നുവെന്ന് കെഎസ്‌യു

Kannur University students fail exam again: KSU #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും പരീക്ഷാനടത്തിപ്പില്‍ പിഴവെന്ന് പരാതി. കഴിഞ്ഞ ദിവസം നടന്ന ആറാംസെമസ്റ്റര്‍ ഫിസിക്സ് ബിരുദ പരീക്ഷയില്‍ സിലബസിനു പുറത്തുള്ള ചോദ്യങ്ങള്‍ വന്നതാണ് വിവാദമായത്. ഇലക്റ്റീവ് പേയ്പറുകളായ മെറ്റീരിയല്‍ സയന്‍സ്, നാനോ സയന്‍സ് എന്നീ വിഷയങ്ങളുടെ ചോദ്യപേപയ്‌റുകളില്‍ ഭൂരിഭാഗം ചോദ്യങ്ങളും പുറത്തുനിന്നുവന്നതാണെന്നാണ് ആരോപണം.

നാനോ സയന്‍സ് പേപയ്‌റില്‍ തൊണ്ണൂറ് ശതമാനവും മെറ്റീരിയല്‍ സയന്‍സ് പേപയ്‌റില്‍ എഴുപത് ശതമാനം ചോദ്യങ്ങളുമാണ് പുറത്തു നിന്നും വന്നത്. പരീക്ഷാനടത്തിപ്പില്‍ തുടര്‍ചയായി വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടും ഒരു തരത്തിലുള്ള ഗൗരവും കാണിക്കാത്ത കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളുടെ ഭാവിതകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ പി മുഹമ്മദ് ശമ്മാസ് ആരോപിച്ചു. കുത്തഴിഞ്ഞ സര്‍വകലാശാല ഭരണത്തിന്റെ തലവനായ വൈസ് ചാന്‍സലര്‍ പൂര്‍ണപരാജയമാണെന്നും ശമ്മാസ് കുറ്റപ്പെടുത്തി.

Kannur, News, Kerala, Education, Examination, Complaint, University, Kannur University students fail exam again: KSU.

Keywords: Kannur, News, Kerala, Education, Examination, Complaint, University, Kannur University students fail exam again: KSU.

إرسال تعليق