Follow KVARTHA on Google news Follow Us!
ad

Mercedes Maybach S680 | മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാംഡബര കാര്‍ മെയ്ബ എസ് 680 സ്വന്തമാക്കി കങ്കണ റണാവത്ത്, വീഡിയോ

Kangana Ranaut buys Mercedes Maybach worth ₹3.6 cr, jokes about ribbon 'I look like just married', Watch#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തക

മുംബൈ: (www.kvartha.com) മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാംഡബര കാറായ 3.20 കോടി രൂപയുടെ മെയ്ബ എസ് 680 സ്വന്തമാക്കി കങ്കണ റണാവത്ത്. ഒനെക്‌സ് ബ്ലാക് നിറത്തിലുള്ള വാഹനമാണ് താരം ഗാരിജിലെത്തിച്ചത്. ഇതോടെ പുതിയ എസ് 680 സ്വന്തമാക്കുന്ന ആദ്യ ബോളിവുഡ് താരമായി കങ്കണ.

പുഷ്പാര്‍ചനയുള്ള വസ്ത്രം ധരിച്ച്, കങ്കണ തന്റെ മാതാപിതാക്കള്‍, സഹോദരി രംഗോലി ചന്ദേല്‍, മകന്‍ പൃഥ്വിരാജ്, സഹോദരന്‍ അക്ഷത് റണാവത്ത്, സഹോദരി ഋതു സാങ്വാന്‍ എന്നിവര്‍ക്കൊപ്പമാണ് കാര്‍ വാങ്ങാന്‍ എത്തിയത്. കങ്കണ തന്റെ പുതിയ കാര്‍ വാങ്ങുന്നതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു.

രണ്ട് പേര്‍ ചേര്‍ന്ന് കാറിന്റെ കവര്‍ നീക്കം ചെയ്യുമ്പോള്‍ കങ്കണയും കുടുംബവും കൈയടിക്കുന്നതാണ് വീഡിയോയിലുള്ളത്. 

ഒരു വലിയ റിബണ്‍ പൂവ് ബോനറ്റില്‍ വച്ചിരിക്കുന്നത് കണ്ട കങ്കണ ആരോടെങ്കിലും അത് നീക്കം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിക്കുന്നു, 'ഞാന്‍ ഇപ്പോള്‍ വിവാഹിതയാണെന്ന് തോന്നുന്നു' താരം ഒരു തമാശ പറഞ്ഞു. തുടര്‍ന്ന് നടി റിബണ്‍ ഊരിമാറ്റി കാറിന്റെ ഡോര്‍ തുറന്ന് പരിശോധിക്കുന്നതണ് വീഡിയോയില്‍. 

ഈ വര്‍ഷം മാര്‍ചിലാണ് മെഴ്സിഡീസ് ബെന്‍സ് തങ്ങളുടെ മെയ്ബ എസ് ക്ലാസ് ഇന്‍ഡ്യന്‍ വിപണിയിലെത്തിച്ചത്. പൂര്‍ണമായും ഇറക്കുമതി ചെയ്താണ് വില്‍പന. വില പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ഇന്‍ഡ്യയ്ക്കായി അനുവദിച്ച കാറുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നു എന്നാണ് എസ് 680 പുറത്തിറക്കിക്കൊണ്ട് കംപനി അന്ന് പറഞ്ഞത്.

News,National,Actress,Car,Gadgets,Top-Headlines,Entertainment, Kangana Ranaut buys Mercedes Maybach worth ₹3.6 cr, jokes about ribbon 'I look like just married', Watch


അത്യാഡംബരം നിറഞ്ഞ ഉള്‍ഭാഗമാണ് വാഹനത്തിന്. കൈകളുടെ ആംഗ്യം കൊണ്ടുതന്നെ ഡ്രൈവര്‍ക്ക് എസ് ക്ലാസിലെ പല ഭാഗങ്ങളും പ്രവര്‍ത്തിപ്പിക്കാനാകും. സണ്‍റൂഫ്, ലൈറ്റ്, ഡോര്‍ തുടങ്ങി കാറിന്റെ പല ഭാഗങ്ങളും ആംഗ്യം കൊണ്ട് പ്രവര്‍ത്തിക്കും. 

നോയ്സ് കാന്‍സലേഷന്‍ സൗകര്യമുളള കാറില്‍ 30 സ്പീകറുകളുണ്ട്. ലെവല്‍ 2 ഓടോനമസ് ഡ്രൈവിങ് സോഫ്റ്റ്‌വെയറാണ് ഇന്‍ഡ്യയിലെ ഉടമകള്‍ക്കായി മേബാക് എസ് ക്ലാസ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ വി223 (ലോങ് വീല്‍ബേസ്)ലാണ് ഈ എസ് ക്ലാസ് ആഡംബര വാഹനം സജ്ജീകരിച്ചിരിക്കുന്നത്. ലിറ്ററിന് 7.52 കിലോമീറ്റര്‍ മൈലേജും 5980 സിസി എന്‍ജിനുമുണ്ട്.

അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ഇന്‍ഡിവിജ്വല്‍ ക്ലൈമറ്റ് സോണ്‍സ്, വെന്റിലേറ്റഡ് സീറ്റുകള്‍, സീറ്റുകളില്‍ മസാജ് ചെയ്യാനുള്ള സൗകര്യം, പനോരമിക് സണ്‍റൂഫ്, പിന്‍ സീറ്റുകളില്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, 1750 വാട് ബര്‍മെസ്റ്റര്‍ 4ഡി സൗന്‍ഡ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, സ്വയം പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ബ്രേകിങ്, ഹാന്‍ഡ് ഫ്രീ പാര്‍കിങ് എന്നിവയും മെയ്ബ എസ് ക്ലാസിലുണ്ട്. ആറ് ലീറ്റര്‍ വി8 എന്‍ജിനാണ് എസ് 680 ല്‍. 603 ബിഎച്പിയും 900 എന്‍എം ടോര്‍കുമുണ്ട് ഈ എന്‍ജിന്.

Keywords: News,National,Actress,Car,Gadgets,Top-Headlines,Entertainment, Kangana Ranaut buys Mercedes Maybach worth ₹3.6 cr, jokes about ribbon 'I look like just married', Watch

Post a Comment