Follow KVARTHA on Google news Follow Us!
ad

'Kalikalakkallu' | കെ റെയില്‍ ആശങ്കകള്‍ പങ്കുവെച്ച് 'കലികാലക്കല്ല്' തെരുവ് നാടകം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Politics,Director,Kerala,
കണ്ണൂര്‍: (www.kvartha.com) കെ റെയില്‍ പദ്ധതിയിലെ ആശങ്കകള്‍ പങ്കുവെച്ച് ജനകീയ പ്രതിരോധം ഉയര്‍ത്തി തെരുവുനാടകം 'കലികാലക്കല്ല്.' സംസ്‌ക്കാര സാഹിതി സാംസ്‌ക്കാരിക യാത്രയുടെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.
സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ശൗകത്ത് രചനയും സംവിധാനവും നിര്‍വഹിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിലൂടെയാണ് കെ റെയിലിനെതിരെയുള്ള ആകുലതകള്‍ പങ്കുവെക്കുന്നത്.

'Kalikalakkallu' street drama sharing K Rail concerns, Kannur, News, Politics, Director, Kerala

കെ റെയിലിലും മൂലമ്പള്ളിയിലും ഇരകളാക്കപ്പെട്ട രണ്ട് വീട്ടമ്മമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് നാടകം. പാതിരാത്രി മതില്‍ ചാടിക്കടന്ന് അടയാളക്കല്ല് സ്ഥാപിക്കുന്നതും ഒടുവില്‍ കല്ലു നാട്ടാനെത്തുന്നവര്‍ തന്നെ പിഴുതെറിയുന്നതും തന്‍മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

പ്രേമ താമരശേരി, സഫിയ നിലമ്പൂര്‍, പ്രതീഷ് കോട്ടപ്പള്ളി, യു ടി ശ്രീധരന്‍, ഇടവേള റാഫി, ഒ എന്‍ ഡി ബാബു എന്നിവരാണ് അഭിനേതാക്കള്‍. നിറഞ്ഞ കൈയടിയോടെയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നാടകത്തെ വരവേറ്റത്.

സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ശൗകത്ത് നയിക്കുന്ന കലാജാഥയ്ക്ക് ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കി. കണ്ണൂര്‍ താഴെ ചൊവ്വ, ധര്‍മ്മടം, പയ്യന്നൂര്‍ എന്നിവയായിരുന്നു പര്യടന കേന്ദ്രങ്ങള്‍. എന്‍ വി പ്രദീപ് കുമാര്‍, എം പ്രദീപ് കുമാര്‍, സുരേഷ് കൂത്തുപറമ്പ്, ആനന്ദ് നാറാത്ത്, ഡോ.വി എ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: 'Kalikalakkallu' street drama sharing K Rail concerns, Kannur, News, Politics, Director, Kerala.

Post a Comment