Follow KVARTHA on Google news Follow Us!
ad

Eloped | പിഞ്ചുകുഞ്ഞുങ്ങളുമായി കാണാതായ വീട്ടമ്മയെ വൈദികനൊപ്പം കണ്ടെത്തി: കാമുകനൊപ്പം ജീവിച്ചോളാമെന്ന് യുവതി കോടതിയില്‍: മക്കളെ ഭര്‍ത്താവിനൊപ്പവും യുവതിയെ യുവാവിനൊപ്പവും വിട്ട് കോടതി: ആരോപണ വിധേയനെ പുറത്താക്കിയതാണെന്ന് സീറോ മലബാര്‍ സഭ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Idukki,News,Local News,Eloped,Police,Court,Kerala,
അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com) പിഞ്ചുകുഞ്ഞുങ്ങളുമായി കാണാതായ വീട്ടമ്മയെ കണ്ടെത്താന്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സൈബര്‍ സെല്‍ മൊബൈല്‍ ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതി തൃശൂരിലുണ്ടെന്ന് കണ്ടെത്തി. അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് സീറോ മലബാര്‍ സഭയിലെ വൈദികനൊപ്പം കഴിയുന്ന യുവതിയെ ആണ്.

Housewife eloped with the priest, Idukki, News, Local News, Eloped, Police, Court, Keral

തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ തനിക്ക് വൈദികനൊപ്പം കഴിഞ്ഞാല്‍ മതിയെന്നായിരുന്നു യുവതി കോടതിയില്‍ പറഞ്ഞത്. ഇതോടെ കുഞ്ഞുങ്ങളെ പിതാവിനൊപ്പവും യുവതിയെ കാമുകനൊപ്പവും പോകാന്‍ കോടതി അനുവദിച്ചു. അതേ സമയം വൈദികനെ സഭ പുറത്താക്കിയതാണെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഉപ്പുതറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആരോപണ വിധേയരായത് തൃശൂര്‍ സ്വദേശിയായ വൈദികന്‍ ഫാ. ടോണ വര്‍ഗീസും അയ്യപ്പന്‍ കോവില്‍ കെ ചപ്പാത്ത് ഹെവന്‍വാലി സ്വദേശിനി സ്റ്റെല്ല മരിയയുമാണ്. ലതീന്‍ കതോലിക സഭയില്‍പ്പെട്ടയാളാണ് സ്റ്റെല്ല. ഇവരുടെ ഭര്‍ത്താവ് പള്ളിയിലെ ഗാനശുശ്രൂഷകനാണ്. ഭര്‍ത്താവുമായി സ്റ്റെല്ലയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

10 വര്‍ഷമായി വൈദികനും സ്റ്റെല്ലയുമായി പ്രണയത്തിലാണെന്ന് പറയുന്നു. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയം തുടര്‍ന്നു പോവുകയായിരുന്നു. അടുത്തിടെ ചാപ്പാത്തിലെ പള്ളിയില്‍ വൈദികന്‍ ധ്യാനം കൂടാന്‍ വന്നിരുന്നുവത്രേ. ഈ സമയത്ത് ഇരുവരും ഒളിച്ചോടാന്‍ പദ്ധതി തയാറാക്കി. ഒളിച്ചോടിയാല്‍ സഭ പുറത്താക്കുമെന്നതിനാല്‍ കോട്ടയത്ത് ഒരു സൂപര്‍മാര്‍കറ്റില്‍ വൈദികന്‍ ജോലിയും ശരിയാക്കി. ഒരു വാടകവിടും കണ്ടെത്തി.

അതിന് ശേഷമാണ് ഒരാഴ്ച മുമ്പ് യുവതിയുമായി വൈദികന്‍ നാടുവിട്ടത്. പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നാല്‍ ബാലാവകാശ നിയമപ്രകാരം രണ്ടു പേരും റിമാന്‍ഡില്‍ പോകുമെന്ന് കണ്ടാണ് അവരെയും യുവതി ഒപ്പം കൂട്ടിയത്. ഈ രിതിയില്‍ വൈദികന് നിയമോപദേശം ലഭിച്ചിരുന്നുവത്രേ. അവസരം കാത്തിരുന്ന പുരോഹിതന്‍ വാഹനവുമായി ചപ്പാത്തിലെത്തി കുഞ്ഞുങ്ങള്‍ക്കൊപ്പം യുവതിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു.

ഇതോടെ ഭര്‍ത്താവും ബന്ധുക്കളും പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈദികനും വീട്ടമ്മയും കുട്ടികളുമായി നാടുവിട്ടതായി കണ്ടെത്തി. ടവര്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. പൊലീസ് വിളിപ്പിച്ചത് പ്രകാരം ഇരുവരും ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

Keywords: Housewife eloped with the priest, Idukki, News, Local News, Eloped, Police, Court, Kerala.

إرسال تعليق