Follow KVARTHA on Google news Follow Us!
ad

COVID-19 | കോവിഡ്-19: രോഗം ബാധിച്ചവരില്‍ വൈജ്ഞാനിക വൈകല്യം; 20 വയസ് കൂടുതല്‍ പ്രായമാകുന്നതിന് സമാനമായ ഗുരുതരമായ മസ്തിഷ്‌ക ആഘാതമെന്ന് പുതിയ പഠനം, 10 ഐക്യു പോയിന്റുകള്‍ നഷ്ടമാകുന്നതിന് തുല്യം

Brain impact of severe COVID akin to 20 years of ageing, UK study finds#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ്-19 ബാധിച്ചവരില്‍ ഗുരുതരമായ പ്രത്യാഘാതം. രോഗത്തിന്റെ അനന്തരഫലമായി 20 വയസ് കൂടുതല്‍
പ്രായമാകുന്നതിന് സമാനമായ ഗുരുതരമായ മസ്തിഷ്‌ക ആഘാതം ഉണ്ടാകുന്നുണ്ടെന്ന് യുകെയില്‍ നടത്തിയ പുതിയ പഠനം. വൈജ്ഞാനിക വൈകല്യം 10 ഐക്യു പോയിന്റുകള്‍ നഷ്ടമാകുന്നതിന് തുല്യമാണിതെന്നും ഗവേഷകര്‍ പറയുന്നു. സാധാരണയായി, 50 തിനും 70 തിനും ഇടയില്‍ പ്രായമുള്ളവരില്‍ സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഇ ക്ലിനികല്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

കോവിഡ് മുക്തരായി ആറ് മാസങ്ങള്‍ക്കുശേഷം ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം എന്നും പഠനത്തില്‍ പറയുന്നു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഇതാദ്യമായാണ് കോവിഡിന്റെ ഇത്രയും ഗുരുതരമായൊരു പ്രത്യാഘാതത്തെക്കുറിച്ച് പഠനം നടക്കുന്നത്. 

കോവിഡ് ഭേദമായി ശരാശരി ആറ് മാസത്തിനുള്ളിലാണ് കോഗ്‌നിറ്റീവ് ടെസ്റ്റുകള്‍ നടത്തിയത്. ഇവരിലെ ഓര്‍മ, ശ്രദ്ധ, അപഗ്രഥന ശേഷി തുടങ്ങിവയെല്ലാം ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്നിവയും വിലയിരുത്തി. വെന്റിലേഷനില്‍ ആയിരുന്നവരിലാണ് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ കണ്ടെത്തിയതെന്ന് പഠനം വ്യക്തമാക്കുന്നു. 

ആശുപത്രി വാര്‍ഡുകളിലോ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിക്കപ്പെട്ട 46 ആളുകളില്‍ നിന്നുള്ള ഡാറ്റയാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. അവരില്‍ 16 പേര്‍ വെന്റിലേഷനില്‍ ആയിരുന്നു. എല്ലാ രോഗികളെയും 2020 മാര്‍ചിനും ജൂലൈയ്ക്കും ഇടയില്‍ കേംബ്രിഡ്ജിലെ അഡന്‍ബ്രൂക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സര്‍വേയില്‍ പങ്കെടുത്ത ഏഴ് വ്യക്തികളില്‍ ഒരാള്‍ക്ക് വൈജ്ഞാനിക ബുദ്ധിമുട്ടുകള്‍ ഉള്‍പെടുന്ന ലക്ഷണങ്ങള്‍ റിപോര്‍ട് ചെയ്തതായും പഠനം കണ്ടെത്തി. 

വെര്‍ബല്‍ അനലോഗിക്കല്‍ റീസണിംഗ് പോലുള്ള ടാസ്‌കുകളില്‍ വളരെ മോശമായാണ് പഠനത്തിന് വിധേയമായവര്‍ പ്രതികരിച്ചത്. ശ്രദ്ധ, പ്രശ്നപരിഹാരം, ഓര്‍മ എന്നിവയുമായി ബന്ധപ്പെട്ടും മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്. രോഗത്തിന്റെ തീവ്രവതയും മറ്റ് നാഡീസംബന്ധമായ അവസ്ഥകളും ഒക്കെ ഈ വൈജ്ഞാനിക വൈകല്യം പരിഹരിക്കുന്നതില്‍ പങ്കു വഹിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

News,National,India,New Delhi,COVID-19,Health,Health & Fitness,Patient,Study,Top-Headlines, Brain impact of severe COVID akin to 20 years of ageing, UK study finds


കോവിഡ് മുക്തരായ ചില വ്യക്തികളെ 10 മാസം നിരീക്ഷിച്ചപ്പോള്‍, വളരെ സാവധാനത്തിലുള്ള പുരോഗതിയാണ് കാണാന്‍ കഴിഞ്ഞതെന്നും അവര്‍ക്ക് ഈ അവസ്ഥയില്‍ നിന്നും ഒരിക്കലും പൂര്‍ണമായി സുഖം പ്രാപിക്കാന്‍ കഴിയില്ലെന്നും കണ്ടെത്തിയതായി പഠനത്തില്‍ പങ്കാളിയായ പ്രൊഫസര്‍ ഡേവിഡ് മേനോന്‍ പറഞ്ഞു.

ഇന്‍ഗ്ലന്‍ഡില്‍ മാത്രം 10000 കണക്കിന് ആളുകള്‍ കോവിഡ് ബാധിച്ച തീവ്രപരിചരണ വിഭാഗത്തിലാണ് കഴിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത ധാരാളം പേര്‍ ഗുരുതര രോഗികളായെന്നും തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്ന ധാരാളം ആളുകള്‍ ഇവിടെയുണ്ടെന്നും ഈ ആളുകളെ സഹായിക്കാന്‍ എന്തുചെയ്യാനാകുമെന്ന് നാം അടിയന്തിരമായി പരിശോധിക്കേണ്ടതുണ്ടെന്നും ലന്‍ഡനിലെ ഇംപീരിയല്‍ കോളജിലെ ഡിപാര്‍ട്‌മെന്റ് ഓഫ് ബ്രെയിന്‍ സയന്‍സിലെ അധ്യാപകനും ഗവേഷണത്തില്‍ പങ്കാളിയുമായ പ്രൊഫസര്‍ ആദം ഹാംഷയര്‍ പറഞ്ഞു.

Keywords: News,National,India,New Delhi,COVID-19,Health,Health & Fitness,Patient,Study,Top-Headlines, Brain impact of severe COVID akin to 20 years of ageing, UK study finds

Post a Comment