Follow KVARTHA on Google news Follow Us!
ad

Beggar Donation | രാജാവിനോളം വലിയ മനസുമായി യാചകന്‍; ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം ശ്രീലങ്കന്‍ സാമ്പത്തിക നിധിയിലേക്ക് കൈമാറി കയ്യടി നേടി 70 കാരന്‍

Beggar who gave 10000 rupees to the Collector to help the people of Sri Lanka#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഈറോഡ്: (www.kvartha.com) സാമ്പത്തിക മാന്ദ്യത്തിലായ ശ്രീലങ്കയ്ക്ക് തന്നാലാവുന്ന സഹായവുമായി തമിഴ് യാചകന്‍. ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം ശ്രീലങ്കന്‍ സാമ്പത്തിക നിധിയിലേക്ക് കൈമാറി കയ്യടി നേടുകയാണ് 70 കാരന്‍. തൂത്തുക്കുടി ജില്ലയിലെ പാണ്ടിയാണ് 10,000 രൂപ കൈമാറിയത്. ഡിണ്ടിഗല്‍ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയിത്തിലെത്തിയാണ് സംഭാവന നല്‍കിയത്. 

ശ്രീലങ്കയിലെ തമിഴ് ജനതയുടെ കഷ്ടപ്പാട് മാധ്യമങ്ങളില്‍ക്കൂടി അറിഞ്ഞപ്പോള്‍ തന്റെ സമ്പാദ്യത്തിന്റെ ചെറിയൊരു ഭാഗം ജില്ലാ കലക്ടര്‍ മുഖേന എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. വന്‍ സുരക്ഷയുള്ള കലക്ടറേറ്റിലെത്തിയപ്പോള്‍ തടഞ്ഞെങ്കിലും കലക്ടറെ കണ്ട് സഹായം കൈമാറാനായതില്‍ സന്തോഷമുണ്ടെന്ന് പാണ്ടി പറയുന്നു.

News,National,India,chennai,Tamilnadu,Srilanka,District Collector,Top-Headlines, Beggar who gave 10000 rupees to the Collector to help the people of Sri Lanka


1980ല്‍ മുംബൈയിലെത്തിയ പാണ്ടി ചായക്കട നടത്തിയും ചുമടെടുത്തും മറ്റുമാണ് ജീവിതം തള്ളിനീക്കിയത്. പിന്നീട് 2000ല്‍ തമിഴ്‌നാട്ടിലെത്തി വിവിധ ജില്ലകളിലെ തീര്‍ഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഭിക്ഷാടനം നടത്തി വരികയാണ്. 

ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക തമിഴ്‌നാട്ടിലെ 400 സര്‍കാര്‍ സ്‌കൂളുകള്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കാന്‍ നല്‍കിയ ചരിത്രവും പാണ്ടിക്കുണ്ട്. ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് പലതരത്തിലുള്ള സേവനങ്ങള്‍ നടത്തിയതായും പാണ്ടി പറഞ്ഞു.

Keywords: News,National,India,chennai,Tamilnadu,Srilanka,District Collector,Top-Headlines, Beggar who gave 10000 rupees to the Collector to help the people of Sri Lanka

Post a Comment