Follow KVARTHA on Google news Follow Us!
ad

Bank Robbery | മദ്യവും മുറുക്കാനും വച്ച് പൂജ നടത്തി ബാങ്ക് കൊള്ളയടിച്ചു; 'മുറിയുടെ ഭാഗത്ത് 3 ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം, നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മുറി നിറയെ മുടിയും'; ബാങ്കിന്റെ ലോകര്‍ കുത്തിത്തുറന്ന് 30 ലക്ഷത്തിന്റെ സ്വര്‍ണവും 4 ലക്ഷം രൂപയും അപഹരിച്ചതായി പരാതി; പിന്തുടരുതെന്ന് പൊലീസിന് മുന്നറിയിപ്പും! അടിമുടി ദുരൂഹത

34 Lakh robbed of cash and gold from a Bank in Kollam#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kvartha.com) പത്തനാപുരത്ത് ബാങ്കില്‍ മദ്യവും മുറുക്കാനും വച്ച് പൂജ നടത്തി വന്‍കവര്‍ച നടത്തിയതായി പരാതി. ജനതാ ജംക്ഷനിലെ പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിലാണ് സംഭവം. രണ്ട് ലോകറുകളിലായി സൂക്ഷിച്ചിരുന്ന 100 പവനോളം പണയ സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയതെന്ന് ബാങ്ക് ഉടമ രാമചന്ദ്രന്‍ നായര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്ഥാപനത്തിലെത്തിയ ഉടമയും ജീവനക്കാരുമാണ് മോഷണവിവരം ആദ്യം അറിയുന്നത്. ബാങ്കിന്റെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. 

മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലൂടെ രണ്ടാം നിലയിലേക്ക് എത്തിയ മോഷ്ടാക്കള്‍ ബാങ്കിന്റെ മുന്‍വശത്തെ ഇരുമ്പ് ഗ്രില്‍ പൊളിച്ച്, കതക് കുത്തിത്തുറന്ന് അകത്ത് കയറിയതെന്നാണ് നിഗമനം. രണ്ട് ലോകറുകളിലെയും പൂട്ട് പൊളിച്ചാണ് കവര്‍ച നടത്തിയത്. 

ലോകറിന്റെ പൂട്ട് കടര്‍ ഉപയോഗിച്ച് മുറിച്ചുനീക്കിയ ശേഷം ഉള്ളിലൂടെ കയ്യിട്ട് ലോക് തുറന്ന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. ബാങ്കിലെ രേഖകള്‍ സൂക്ഷിച്ച അലമാരയും മോഷ്ടാക്കള്‍ തുറന്നിട്ടുണ്ട്. പണമായി നാല് ലക്ഷം രൂപയും 30 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് മോഷണം പോയതെന്നാണ് ബാങ്ക് ഉടമ പറയുന്നത്.

ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം. നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്,  മദ്യവും മുറുക്കാനും വച്ച് കാണിക്ക. പൂജ ചെയ്തതിന്റെ ലക്ഷണങ്ങള്‍ വ്യക്തം. മുറി നിറയെ തലമുടി വിതറിയിട്ടിരിക്കുന്നു. ഡോഗ് സ്‌ക്വാഡ് മണം പിടിക്കുന്നത് ഒഴിവാക്കുകയാണ് മുടി വിതറിയതിലൂടെ ലക്ഷ്യമിട്ടതെന്ന് വേണം അനുമാനിക്കാന്‍.

News,Kerala,State,Kollam,Robbery,Bank,theft,Police,Enquiry,Crime,Top-Headlines, 34 Lakh robbed of cash and gold from a Bank in Kollam


പത്തനാപുരത്തെ സ്വകാര്യ ബാങ്കിലെ കവര്‍ച അടിമുടി ദുരൂഹതകളും കൗതുകവുമാണ്. മോഷണം നടന്ന ബാങ്കില്‍ ഇന്‍ഗ്ലിഷില്‍ 'ഞാന്‍ അപകടകാരി, പിന്തുടരരുത്' എന്ന് എഴുതി ഒട്ടിച്ചിട്ടുണ്ട്. പൊലീസിനും മുന്നറിയിപ്പ് എന്ന രീതിയില്‍ എഴുതി ഒട്ടിച്ച ഈ പോസ്റ്റര്‍ ഗൗനിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നതിനായി എഴുതി വച്ചതാണെന്ന നിഗമനത്തിലാണ്.

പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ്, പത്തനാപുരം എസ്‌ഐ അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തി വരികയാണ്.

Keywords: News,Kerala,State,Kollam,Robbery,Bank,theft,Police,Enquiry,Crime,Top-Headlines, 34 Lakh robbed of cash and gold from a Bank in Kollam

Post a Comment