Follow KVARTHA on Google news Follow Us!
ad

Entry Ban | മസ്ജിദുന്നബവിയിൽ പ്രവാചകന്റെ ഖബറിടത്തിലേക്കുള്ള സന്ദർശനം ഇനി ശവ്വാൽ രണ്ടിന് ശേഷം

Suspension Of Visiting Rawdah Al-Sharif In Prophet's Mosque#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മദീന: (www.kvartha.com) മസ്ജിദുന്നബവിയിൽ പ്രവാചകന്റെ ഖബറിടത്തിലേക്കുള്ള സന്ദർശനം ഇനി ശവ്വാൽ രണ്ടിന് (മെയ് മൂന്ന് പ്രതീക്ഷിക്കുന്നു) ശേഷം. റമദാൻ 27 മുതൽ ശവ്വാൽ രണ്ട് വരെയുള്ള ആറ് ദിവസത്തേക്ക് റൗദ ശരീഫിലേക്കുള്ള സന്ദർശനവും പ്രവേശനവും താത്കാലികമായി നിർത്തിവെച്ചതായി ഔദ്യോഗിക ഏജൻസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
 
Madina, Saudi Arabia, News, Masjid, Prophet, Mosque, Ban, Suspension, Ramadan, Eid-Al-Fitr, Visit, Visitors, Suspension Of Visiting Rawdah Al-Sharif In Prophet's Mosque.

റമദാനിന്റെ അവസാന നാളുകളിലും ഈദ് - അൽ - ഫിത്വർ പ്രാർഥനയിലും തറാവീഹ്, ഖിയാമുല്ലൈൽ എന്നീ പ്രത്യേക റമദാൻ രാത്രി പ്രാർഥനകൾക്കുമായി പ്രവാചകന്റെ പള്ളിയിലേക്ക് സന്ദർശകരുടെയും ആരാധകരുടെയും വൻ പ്രവാഹമാണ് ഇതിന് കാരണമെന്ന് ഏജൻസി വ്യക്തമാക്കി.

സന്ദർശകർക്ക് സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സഊദി പ്രസ് ഏജൻസി റിപോർട് ചെയ്തു.

Keywords: Madina, Saudi Arabia, News, Masjid, Prophet, Mosque, Ban, Suspension, Ramadan, Eid-Al-Fitr, Visit, Visitors, Suspension Of Visiting Rawdah Al-Sharif In Prophet's Mosque.
 < !- START disable copy paste -->

Post a Comment