Follow KVARTHA on Google news Follow Us!
ad

Admin Disallows | ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ റമദാനിലെ അവസാന വെള്ളിയാഴ്ച, ലൈലതുൽ ഖദ്ർ പ്രാർഥനകൾക്ക് ജമ്മു കശ്മീർ ഭരണകൂടം അനുമതി നിഷേധിച്ചു; പള്ളിയിൽ ഉച്ചഭാഷിണി സ്ഥാപിക്കാൻ കഴിയാത്തതും ഇഫ്ത്വാർ സമയത്ത് വൈദ്യുതി മുടങ്ങുന്നതും എന്തുകൊണ്ടെന്ന് ഉമർ അബ്ദുല്ല

Srinagar: J-K admin disallows Jumu’atul Wida, Shab-e-Qadr prayers in Jamia Masjid, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ശ്രീനഗർ:(www.kvartha.com) ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ റമദാനിലെ അവസാന വെള്ളിയാഴ്ചയിലെ നിസ്കാരത്തിന് ജമ്മു കശ്മീർ ഭരണകൂടം അനുമതി നിഷേധിച്ചു. തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കാൻ സർകാർ, പൊലീസ് ഉദ്യോഗസ്ഥർ ബുധനാഴ്ച ജാമിഅ മസ്ജിദ് സന്ദർശിച്ചു. ലൈലതുൽ ഖദ്ർ പ്രാർഥനയ്ക്കും അനുമതിയുണ്ടാവില്ലെന്ന് എഎൻഐ റിപോർട് ചെയ്തു.
                          
News, Admin Disallows, Top-Headlines, National, Srinagar, Masjid, Ramadan, Jammu, Kashmir, Government, Police, Jamia Masjid, Shab-e-Qadr prayers, Srinagar: J-K admin disallows Jumu’atul Wida, Shab-e-Qadr prayers in Jamia Masjid.

2017-ൽ ജാമിഅ മസ്ജിദിന് പുറത്ത് പെരുന്നാളിനിടെ ഡെപ്യൂടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ മർദിച്ചതിനാൽ ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് ജമാഅത് നിസ്‌കാരം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപോർട് ചെയ്തു. ജാമിഅ മസ്ജിദിൽ വലിയ ജനക്കൂട്ടം ഉണ്ടാകുമ്പോഴെല്ലാം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയരാറുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.ഏപ്രിൽ എട്ടിന്, മസ്ജിദിനുള്ളിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം മുദ്രാവാക്യം വിളിച്ചതിനെ ചൊല്ലിയുള്ള സംഘർഷത്തിൽ 13 പേരെ ശ്രീനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
       
News, Admin Disallows, Top-Headlines, National, Srinagar, Masjid, Ramadan, Jammu, Kashmir, Government, Police, Jamia Masjid, Shab-e-Qadr prayers, Srinagar: J-K admin disallows Jumu’atul Wida, Shab-e-Qadr prayers in Jamia Masjid.

അതിനിടെ ഉച്ചഭാഷിണി, വൈദ്യുതി മുടക്കം വിഷയങ്ങളിൽ പ്രതികരണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല വീണ്ടും മോഡി സർകാരിനെതിരെ രംഗത്തെത്തി. 'ഹിജാബ് മാത്രമല്ല, പള്ളികളിൽ ലൗഡ് സ്പീകറുകൾ ഉപയോഗിക്കരുതെന്ന് ഞങ്ങളോട് പറയാറുണ്ട്. മറ്റ് സ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉണ്ടെങ്കിൽ, എന്തുകൊണ്ട് പള്ളിയിൽ പാടില്ല? ഞങ്ങളെ കളിയാക്കാൻ ബോധപൂർവം ചെയ്യുന്നതാണിത്. കാരണം ബാക്കിയുള്ള സമയങ്ങളിൽ വൈദ്യുതി നിലനിൽക്കും, പക്ഷേ നഗരത്തിലും ഇഫ്ത്വാറിനും പെട്ടെന്ന് വൈദ്യുതി മുടങ്ങുന്നു. ദയവായി ഞങ്ങളുടെ വികാരങ്ങളെ മാനിക്കുക.

ഈ രാജ്യത്ത്, എല്ലാവർക്കും അവരുടെ മതം പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ഭരണഘടനയിൽ എഴുതിയിരിക്കുന്നത് മതേതര രാജ്യമാണ്, അതായത് എല്ലാ മതങ്ങളും തുല്യരാണ് എന്നാണ്. ആളുകൾ അവരുടെ മതം എങ്ങനെ പിന്തുടരുന്നു എന്നതിൽ ഒരു സർകാരും ഇടപെടരുത്', ഉമർ അബ്ദുല്ലയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപോർട് ചെയ്തു. ശരിക്കും വൈദ്യുതി ക്ഷാമമുണ്ടെങ്കിൽ ശേഷിക്കുന്ന മണിക്കൂറുകളിൽ വൈദ്യുതി മുടങ്ങുമെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

Keywords: News, Admin Disallows, Top-Headlines, National, Srinagar, Masjid, Ramadan, Jammu, Kashmir, Government, Police, Jamia Masjid, Shab-e-Qadr prayers, Srinagar: J-K admin disallows Jumu’atul Wida, Shab-e-Qadr prayers in Jamia Masjid.
< !- START disable copy paste -->

Post a Comment