Follow KVARTHA on Google news Follow Us!
ad

ശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരന് ഇഫ്ത്വാറിനുള്ള ഭക്ഷണം വിളമ്പി ജീവനക്കാര്‍ ഹൃദയം കീഴടക്കി; സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി

Passenger onboard Shatabdi Express gets Iftar meal; catering staff wins hearts #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി:(www.kvartha.com) രാജ്യത്ത് അടുത്തിടെയുണ്ടായ മതപരമായ സംഘര്‍ഷങ്ങള്‍ മതേതരവിശ്വാസികളെ വേദനിപ്പിച്ചു, എന്നാല്‍ അവര്‍ക്ക് ആശ്വാസമായി, മനുഷ്യഹൃദയം കീഴടക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളും പലയിടത്തും നടക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഹൗറ-റാഞ്ചി ശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ അടുത്തദിവസം കണ്ടത്. റമദാന്‍ നോമ്പ് തുറക്കാനൊരുങ്ങിയ ശാനവാസ് അക്തര്‍ എന്ന യാത്രക്കാരന് കാറ്ററിംഗ് ജീവനക്കാര്‍ ഇഫ്ത്വാർ ഒരുക്കിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു.
     
News, National, Top-Headlines, Railway, Fast, Ramadan, Social-Media, Indian Railway, People, Passengers, Iftar meal, Shatabdi Express, Passenger onboard Shatabdi Express gets Iftar meal; catering staff wins hearts.

ഇൻഡ്യൻ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) നവരാത്രി സമയത്ത് ഹിന്ദു വിശ്വാസികള്‍ക്ക് 'ഉപവാസ ഭക്ഷണം' വിളമ്പുന്നു, എന്നാല്‍ റമദാന്‍ കാലത്ത് അത്തരം സേവനങ്ങളൊന്നും ലഭ്യമല്ല, ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവരാത്രി ഉത്സവ കാലത്ത് കാറ്ററിംഗ് വിഭാഗം ഒരു പ്രത്യേക ഭക്ഷണം അവതരിപ്പിച്ചിരുന്നു.

'ഇഫ്ത്വാറിന് ഇൻഡ്യൻ റെയില്‍വേയ്ക്ക് നന്ദി. ധന്‍ബാദില്‍ നിന്ന് ഹൗറ ശതാബ്ദിയില്‍ കയറിയ ഉടനെ എനിക്ക് ലഘുഭക്ഷണം ലഭിച്ചു. എനിക്ക് നോമ്പായതിനാല്‍ ചായ കൊണ്ടുവരാന്‍ ജീവനക്കാരനോട് അഭ്യർഥിച്ചു. നോമ്പാണോ എന്ന് അയാള്‍ ചോദിച്ചു. ഞാന്‍ അതെ എന്ന് തലയാട്ടി. പിന്നീട് വേറൊരാള്‍ ഇഫ്ത്വാറിനുള്ള ഭക്ഷണ സാധനങ്ങളുമായി വന്നു', ശാനവാസ് അക്തര്‍ ട്വീറ്റ് ചെയ്തു. ട്രെയിനില്‍ തനിക്ക് വിളമ്പിയ ഭക്ഷണത്തിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഓണ്‍ ബോര്‍ഡ് കാറ്ററിംഗ് മാനജരാണ് ഭക്ഷണം ക്രമീകരിച്ചതെന്ന് ഐആര്‍സിടിസി അധികൃതര്‍ പറഞ്ഞു.
'ജീവനക്കാര്‍ നോമ്പ് തുറക്കാന്‍ തയ്യാറെടുക്കുന്ന സമയത്താണ് ശാനവാസ് അക്തര്‍ അതേ കോചില്‍ കയറിയത്. ശാനവാസും നോമ്പ് എടുക്കുന്നെന്ന് മനസിലാക്കിയ ജീവനക്കാര്‍ അദ്ദേഹവുമായി ഇഫ്ത്വാർ പങ്കിട്ടു. ഇതാണ് മനുഷ്യത്വം,' ഐആര്‍സിടിസിയിലെ ഓണ്‍-ബോര്‍ഡ് കാറ്ററിംഗ് സൂപര്‍വൈസര്‍ പ്രകാശ് കുമാര്‍ ബെഹ്റ പറഞ്ഞു.

സാമുദായിക സൗഹാര്‍ദത്തിനായുള്ള ശ്രമങ്ങള്‍ക്ക് സമൂഹമാധ്യമ ഉപയോക്താക്കള്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും റെയില്‍വേയ്ക്കല്ല, ജീവനക്കാരോടാണ് നന്ദി പറയേണ്ടതെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍കാരും അഭിനന്ദിച്ച് രംഗത്തെത്തി. 'നിങ്ങളുടെ അഭിപ്രായം ഇന്‍ഡ്യന്‍ റെയില്‍വേ കുടുംബത്തെ മുഴുവന്‍ സ്പര്‍ശിക്കുന്നു, നിങ്ങള്‍ ഒരു നല്ല ഭക്ഷണം കഴിച്ചെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍ സബ്കാ സത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നീ മുദ്രാവാക്യങ്ങളുമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ജയ് ഹിന്ദ്' റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷ് ട്വീറ്റ് ചെയ്തു.

Keywords: News, National, Top-Headlines, Railway, Fast, Ramadan, Social-Media, Indian Railway, People, Passengers, Iftar meal, Shatabdi Express, Passenger onboard Shatabdi Express gets Iftar meal; catering staff wins hearts.
< !- START disable copy paste -->

Post a Comment