Follow KVARTHA on Google news Follow Us!
ad

വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട് ടി വി ഏപ്രില്‍ 11 മുതല്‍ വിപണിയില്‍; വിലയും സവിശേഷതകളും അറിയാം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Mumbai,News,Business,Technology,Television,Gadgets,National,
മുംബൈ: (www.kvartha.com 06.04.2022) വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട് ടി വി ഉടന്‍ വിപണിയിലെത്തുന്നു. വണ്‍പ്ലസ് 10 പ്രോ, ബുളറ്റസ് വയര്‍ലെസ് ഇസഡ്2 എന്നിവ കഴിഞ്ഞയാഴ്ച ഇന്‍ഡ്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് 4കെ., ഡോള്‍ബി, അറ്റ്മോസ് എന്നിവയ്ക്കുള്ള പിന്തുണയോടെ സ്മാര്‍ട് ടിവി കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 

വണ്‍പ്ലസ് ടിവി വൈഐഎസ് പ്രോ 43 ഇഞ്ച് ഔദ്യോഗിക ലോഞ്ചിന് മുമ്പായി ആമസോണ്‍ ഇന്‍ഡ്യ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വില 29,000 രൂപയാണെന്ന് കംപനി വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 11 മുതല്‍ വിപണയില്‍ ലഭ്യമാകും.

ഇതൊരു നോടിഫൈ മീ എന്ന ഓപ്ഷനോടുകൂടിയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ ക്ലിക് ചെയ്താല്‍ ഉപകരണം വാങ്ങാന്‍ ലഭ്യമായ ഉടന്‍ തന്നെ സ്റ്റോക് വിശദാംശങ്ങള്‍ നല്‍കും. വിലയും വില്‍പന വിശദാംശങ്ങളും ഈ ആഴ്ച അവസാനം ആമസോണ്‍ ഇന്‍ഡ്യ വെബ്‌സൈറ്റിലും ഔദ്യോഗിക വണ്‍പ്ലസ് വെബ് സൈറ്റിലും പ്രഖ്യാപിക്കും.

എച് ഡി ആര്‍10 പിന്തുണയാണ് ടിവിയുടെ ഹൈലൈറ്റ്, ഇത് ഉപയോക്താക്കളെ 4കെ റെസല്യൂഷനില്‍ ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ അനുവദിക്കും. ഈ സ്മാര്‍ട് ടിവി 'കൂടുതല്‍ വ്യക്തത', 'മികച്ച നിറങ്ങള്‍', 'ഡൈനാമിക് കോണ്‍ട്രാസ്റ്റ്' എന്നിവ വാഗ്ദാനം ചെയ്യുമെന്ന് കംപനി അവകാശപ്പെടുന്നു. 

OnePlus launches a 4K Android smart TV at Rs 29,999, available from April 11, Mumbai, News, Business, Technology, Television, Gadgets, National


കൂടാതെ, ബെസല്‍-ലെസ് ഡിസൈന്‍ വാഗ്ദാനം ചെയ്യുമെന്ന് വണ്‍പ്ലസ് പറയുന്നു. വശങ്ങളില്‍ മെലിഞ്ഞ ബെസലുകളാണ് ടീസറില്‍ കാണിക്കുന്നത്. ഒപ്പം മെച്ചപ്പെട്ട ശബ്ദ അനുഭവം നല്‍കാനും ടെക് കംപനി ലക്ഷ്യമിടുന്നു.

സ്മാര്‍ട് ടിവിയില്‍ ഡോള്‍ബി അറ്റ്‌മോസിന്റെ പിന്തുണയോടെ 24 വാട്സ് സ്പീകറുകള്‍ ഉണ്ടായിരിക്കും. കൂടാതെ, ക്രോംകാസ്റ്റ് ബില്‍റ്റ്-ഇന്‍, നെറ്റ്ഫ് ളിക്സ്, ഗൂഗിള്‍ പ്ലേ എന്നിവയ്ക്കും അതിലേറെ കാര്യങ്ങള്‍ക്കുമുള്ള പിന്തുണയോടെ വരുമെന്ന് ടീസറുകള്‍ വെളിപ്പെടുത്തുന്നു. കംപനിയില്‍ നിന്നുള്ള മറ്റെല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവികളെയും പോലെ ഇതും ഓക്‌സിജന്‍പ്ലേയ്‌ക്കൊപ്പം വരും, അത് വിശാലമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു.

നിലവിലുള്ള 43 ഇഞ്ച് വൈ സീരീസ് സ്മാര്‍ട് ടിവിയുടെ പിന്‍ഗാമിയാണിതെന്ന് പറയപ്പെടുന്നു, ഇത് നിലവില്‍ 25,899 രൂപയ്ക്ക് ലഭ്യമാണ്, എന്നാല്‍ പുതിയ മോഡലിന്റെ കൃത്യമായ വില കംപനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Keywords: OnePlus launches a 4K Android smart TV at Rs 29,999, available from April 11, Mumbai, News, Business, Technology, Television, Gadgets, National.

Post a Comment