Follow KVARTHA on Google news Follow Us!
ad

Ifthar Meet | വിദ്വേഷ പ്രചാരണങ്ങൾക്കിടെ കർണാടകയിൽ നിന്ന് മനം കവരുന്ന കാഴ്ച; ബുദ്ധ വിഹാരയിലെ ഇഫ്ത്വാർ സംഗമത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ; ഒരേ മുറിയിൽ അവരവരുടെ പ്രാർഥനകളുമായി ഇരുമതത്തിലെയും വിശ്വാസികൾ

Iftar at Buddhist Vihara, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു:(www.kvartha.com) മതവിദ്വേഷ വാർത്തകൾ ഏറെ വരുന്ന കർണാടകയിൽ നിന്നൊരു വേറിട്ടൊരു കാഴ്ച. ബുദ്ധ വിഹാരയിൽ മുസ്ലിം വിശ്വാസികൾക്ക് ഒരുക്കിയ ഇഫ്ത്വാർ സംഗമത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ബെംഗ്ളുറു നഗരമധ്യത്തിൽ ഗാന്ധിനഗറിലെ മഹാബോധി ബുദ്ധ വിഹാരയിലാണ് പരിപാടി നടന്നതെന്ന് വീഡിയോയിൽ കാണാം.
                               
News, National, Karnataka, Top-Headlines, Fast, Ramadan, Muslim, Religion, Meet, Social-Media, Buddhist, Buddhist Vihara, Ifthar Meet, Ifthar, Iftar at Buddhist Vihara.

ബുദ്ധവിഹാരയിലെ പ്രാർഥന മുറിക്കകത്ത് തന്നെ മഗ്‌രിബ് നിസ്കരിക്കുന്നതും മൈക് അടക്കമുള്ള സംവിധാനങ്ങൾ വിട്ടുനൽകിയതും വീഡിയോ പ്രചരിക്കുന്നവർ എടുത്ത് കാണിക്കുന്നു. മുറിയിൽ ഒരുവശത്ത് മുസ്ലിം വിശ്വാസികൾ നിസ്കരിക്കുകയും മറുവശത്ത് ബുദ്ധ സന്യാസിമാർ അവരുടെ പ്രാർഥന നിർവഹിക്കുകയും ചെയ്യുന്നത് ഏവരുടെയും മനം കവരുന്നു. ഈ ധന്യ നിമിഷം പലരും മൊബൈൽ ഫോണിൽ പകർത്തുന്നതും വീഡിയോയിൽ കാണാം.

 

അടുത്തകാലത്തായി ഹിജാബ്, ഹലാൽ മാംസം, ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി തടയുക, മുസ്ലീങ്ങളെ ക്ഷേത്ര മേളകളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുക തുടങ്ങിയ വിദ്വേഷ പ്രചാരണങ്ങളുമായി കർണാടകയിൽ അന്തരീക്ഷം മോശമായ അവസ്ഥയിലാണ്. അവയ്ക്കിടെ വന്ന ഈ കാഴ്ച ഏറെ ശ്രദ്ധ നേടി. ഭാഷാ, മത, വംശ, സാംസ്‌കാരികം തുടങ്ങിയവയിലെ വൈവിധ്യങ്ങളാണ് ഇൻഡ്യയുടെ സൗന്ദര്യമെന്നും ഇത്തരം ഒത്തുചേരലുകൾ അതിനെ പരിപോഷിക്കുമെന്നും പരിപാടിയിൽ പങ്കെടുത്തവർ പറയുന്നുണ്ട്.

Keywords: News, National, Karnataka, Top-Headlines, Fast, Ramadan, Muslim, Religion, Meet, Social-Media, Buddhist, Buddhist Vihara, Ifthar Meet, Ifthar, Iftar at Buddhist Vihara.
< !- START disable copy paste -->

Post a Comment