Follow KVARTHA on Google news Follow Us!
ad

Claims Responsibility | അഫ്ഗാനിസ്താനിലെ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ദാഇശ് ഏറ്റെടുത്തു

At least nine killed by bomb blasts on minibuses in Afghan city#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കാബൂള്‍: (www.kvartha.com) അഫ്ഗാനിസ്താനിലെ മസാർ-ഇ-ശരീഫിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ദാഇശ് ഏറ്റെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട് ചെയ്തു. ബൽഖ് പ്രവിശ്യയിലെ മസാർ-ഇ-ശരീഫിൽ വ്യാഴാഴ്ച നടന്ന രണ്ട് സ്ഫോടനങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
  
Kabul, Afghanistan, News, Bomb, Bomb Blast, Death, Injured, Blast, Police, Ramadan, Masjid, At least nine killed by bomb blasts on minibuses in Afghan city.

സ്‌ഫോടനങ്ങളിലൊന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപവും മറ്റൊന്ന് മിനിബസിലുമായിരുന്നു. റമദാൻ നോമ്പ് മുറിക്കുന്നതിനായി ആളുകൾ അവരുടെ വീടുകളിലേക്ക് പോകുന്നതിനിടെയാണ് സ്‌ഫോടനങ്ങൾ മിനിറ്റുകൾക്കകം ഉണ്ടായതെന്ന് ബൽഖ് പ്രവിശ്യാ പൊലീസ് വക്താവ് ആസിഫ് വസീരി പറഞ്ഞു.

അഫ്ഗാനിസ്താനെ നടുക്കിയ സ്‌ഫോടന പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞയാഴ്ച മസാർ-ഇ-ശരീഫിലെ ശിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Updated

Keywords: Kabul, Afghanistan, News, Bomb, Bomb Blast, Death, Injured, Blast, Police, Ramadan, Masjid, At least nine killed by bomb blasts on minibuses in Afghan city.< !- START disable copy paste -->

Post a Comment