Follow KVARTHA on Google news Follow Us!
ad

ഷെയര്‍ ഓടോ റിക്ഷയില്‍ അടുത്തിരിക്കുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 6 മാസം തടവും, പിഴയും

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Local News,Molestation attempt,Court,Auto & Vehicles,National,
മുംബൈ: (www.kvartha.com 31.03.2022) ഷെയര്‍ ഓടോ റിക്ഷയില്‍ അടുത്തിരുന്ന സ്ത്രീയെ ലൈംഗികമായി സ്പര്‍ശിച്ചെന്ന കേസില്‍ മുംബൈയിലെ കോടതി യുവാവിന് ആറ് മാസം കഠിന തടവും 5,000 രൂപ പിഴയും വിധിച്ചു.

Mumbai: Man sentenced to 6 months in jail for  assaulting woman in sharing auto, Mumbai, News, Local News, Molestation attempt, Court, Auto & Vehicles, National


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2019 മാര്‍ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ ജോഗേശ്വരിയില്‍ നിന്ന് മേഘ്വാദി ഭാഗത്തേക്ക് പോകാന്‍ പകല്‍ സമയം 11.20 ന് യുവതി ഷെയേര്‍ഡ് ഓടോ റിക്ഷയില്‍ കയറിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഓടോയില്‍ ഇതിനകം തന്നെ രണ്ട് പുരുഷ യാത്രക്കാര്‍ ഇരുന്നതിനാല്‍ യുവതി ഇടതുവശത്തെ സീറ്റില്‍ ഇരുന്നു. യാത്രയ്ക്കിടെ നടുവില്‍ ഇരുന്ന യുവാവ് യുവതിയുടെ ശരീരഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുകയായിരുന്നു.

ഇതോടെ യുവതി യുവാവിന്റെ കൈയില്‍ കടന്നുപിടിക്കുകയും നിലവിളിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.

കേസ് പരിഗണിച്ച മജിസ്ട്രേറ്റ് എസ് എ ആര്‍ സെയ്ദ് ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍-354-എ (സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് വിധിച്ചു. ഓടോ റിക്ഷയില്‍ അടുത്തിരുന്ന യുവതിക്ക് നേരെ അവസരം കിട്ടിയപ്പോള്‍ പ്രതി ലൈംഗികമായി മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

ഇതോടെ മജിസ്ട്രേറ്റ് പ്രതിയെ ശിക്ഷിക്കുകയും 'ഐപിസി 354-എ വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ശിക്ഷയോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഒരുമിച്ച് അനുഭവിക്കാന്‍ ഉത്തരവിടുകയായിരുന്നു. 'ഏതെങ്കിലും കുറ്റകൃത്യത്തില്‍ പ്രതി ശിക്ഷിക്കപ്പെടുന്നത് സമൂഹത്തിന് ഒരു പാഠമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Keywords: Mumbai: Man sentenced to 6 months in jail for  assaulting woman in sharing auto, Mumbai, News, Local News, Molestation attempt, Court, Auto & Vehicles, National.

Post a Comment