Follow KVARTHA on Google news Follow Us!
ad

മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണം: രക്ഷിതാക്കളുടെ ഹര്‍ജി ഹൈകോടതിയില്‍

Ukraine Crisis; Malayali students parents plea in Kerala High Court#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 28.02.2022) റഷ്യന്‍ അധിനിവേശത്തില്‍ യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജിയുമായി രക്ഷിതാക്കള്‍ ഹൈകോടതിയില്‍. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

'ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉറപ്പാക്കണം'. അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താന്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം എന്നിങ്ങനെയാണ് ആവശ്യം. ഒരു കൂട്ടം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഹൈകോടതി അഭിഭാഷക അസോസിയേഷനുമാണ് കോടതി ഇടപെടല്‍ തേടി ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

'യുക്രൈന്‍ പട്ടാളത്തില്‍ നിന്ന് കടുത്ത വിവേചനമാണ് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്നത്. നിയന്ത്രണത്തിന്റെ പേരില്‍ അതിര്‍ത്തിയില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. കൊടും തണുപ്പില്‍ ആവശ്യത്തിന് ഭക്ഷണം ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ ബുദ്ധിമുട്ടിലാണ്'. അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യാനുള്ള പണം കുട്ടികള്‍ വഹിക്കേണ്ട സ്ഥിതിയാണെന്നും ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

അതേ സമയം, യുക്രൈനില്‍ കുടുങ്ങിയ ഇന്‍ഡ്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗ തുടരുകയാണ്. അടുത്ത മൂന്ന് ദിവസത്തിനിടെ ഏഴ് വിമാനങ്ങള്‍ കൂടി മിഷന്റെ ഭാഗമാകും. ഇന്‍ഡിഗോ വിമാനങ്ങളും മിഷന്റെ ഭാഗമാകുന്നുണ്ട്. ഹംഗറിയില്‍ നിന്നുള്ള വിമാനം വൈകുന്നേരം ഡെല്‍ഹിയില്‍ എത്തും. 

കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളില്‍ നിയോഗിച്ച് ഓപറേഷന്‍ ഗംഗയുടെ നടപടികള്‍ വ്യാപിപ്പിക്കാനാണ് കേന്ദ്രം നീക്കം. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നഗരവികസനമന്ത്രി ഹര്‍ദീപ് സിങ് പുരി, നിയമമന്ത്രി കിരണ്‍ റിജ്ജ്ജു, ഗതാഗതസഹമന്ത്രി ജനറല്‍ വികെ സിങ്ങ് എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് രക്ഷാദൗത്യത്തിന് മന്ത്രിമാരെ നേരിട്ടയക്കാന്‍ തീരുമാനമായത്. മന്ത്രിമാര്‍ക്കൊപ്പം പ്രാദേശിക ഭാഷ അറിയാവുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയമിക്കും.

News, Kerala, State, Kochi, High Court of Kerala, Students, Plea, Parents, Lawyers, Pinarayi Vijayan, Facebook, Facebook Post, Social Media, Ukraine Crisis; Malayali students parents plea in Kerala High Court


കിഴക്കന്‍ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് വിദേശകാര്യ മന്ത്രാലയം ഊന്നല്‍ നല്‍കുകയാണ്. റഷ്യ, യുക്രൈന്‍ അംബാസിഡര്‍മാരുമായി വിദേശകാര്യ സെക്രടറി സംസാരിച്ചു.

നിലവില്‍ ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നത്. പോളന്‍ഡ്, സ്ലൊവാക്യ
അതിര്‍ത്തികളിലൂടെയുള്ള രക്ഷപ്രവര്‍ത്തനവും ഊര്‍ജിതമാക്കും.

അതേസമയം യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. യുക്രൈന്‍ റെയില്‍വേ ഇതിന് വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിന്‍ സര്‍വീസ് യുക്രൈന്‍ റയില്‍വേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. യാത്രയില്‍ വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Keywords: News, Kerala, State, Kochi, High Court of Kerala, Students, Plea, Parents, Lawyers, Pinarayi Vijayan, Facebook, Facebook Post, Social Media, Ukraine Crisis; Malayali students parents plea in Kerala High Court

Post a Comment