Follow KVARTHA on Google news Follow Us!
ad

ഒമിക്രോണിനേക്കാള്‍ അപകടകാരിയാണ് 'ഓ മിത്രോൻ' എന്ന് ശശി തരൂര്‍; 'ഈ വൈറസിന് മിതമായ വകഭേദങ്ങളില്ല'

'O Mitron' Far More Dangerous Than Omicron': Shashi Tharoor's Swipe At PM#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 31.01.2022) ഒമിക്രോണിനേക്കാള്‍ അപകടകാരിയാണ് 'ഓ മിത്രോൻ' എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നതാണ് ഓ മിത്രോൻ.

'ജനങ്ങളെ തമ്മിലുള്ള ധ്രുവീകരണം വര്‍ധിപ്പിക്കാനും രാജ്യത്ത് വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കാനുമാണ്  'ഓ മിത്രോൻ' വിളികള്‍ ശ്രമിക്കുന്നത്. ഭരണഘടനക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതിന്റെ അനന്തരഫലങ്ങളാണ് നമ്മള്‍ ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ വൈറസിന് മിതമായ വകഭേദങ്ങളില്ല' - അദ്ദേഹം ട്വീറ്റ് ചെയ്തു.

News, National, India, New Delhi, Shashi Taroor, Twitter, Social Media, Politics, Political Party, BJP, 'O Mitron' Far More Dangerous Than Omicron': Shashi Tharoor's Swipe At PM


കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭാരതീയ ജനതാ പാര്‍ടിക്കും അതിന്റെ നേതാക്കന്മാര്‍ക്കുമെതിരെ ശശി തരൂര്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

എന്നാല്‍ രാജ്യത്തെ ഗുരുതരമായ കോവിഡ് സാഹചര്യം ലഘൂകരിച്ച് കാണിക്കാനുള്ള ശശി തരൂരിന്റെ ശ്രമമാണിതെന്ന് ബി ജെ പി വക്താവായ ശെഹ്സാദ് പൂനാവാല ട്വീറ്റിനോട് പ്രതികരിച്ചു. 

Keywords: News, National, India, New Delhi, Shashi Taroor, Twitter, Social Media, Politics, Political Party, BJP, 'O Mitron' Far More Dangerous Than Omicron': Shashi Tharoor's Swipe At PM

Post a Comment