ശ്രദ്ധേയമായ പദ്ധതിയുമായി മുംബൈ; ജല ടാക്സി സെര്‍വീസ് ആരംഭിക്കുന്നു; ട്രാഫികിൽ കുരുങ്ങാതെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ഇനി വേഗത്തിൽ എത്തിച്ചേരാം; ഉടന്‍ തന്നെ പ്രധാനമന്ത്രി നാടിന് സമർപിക്കും

മുംബൈ: (www.kvartha.com 09.01.2022) ജല ടാക്സി സെര്‍വീസ് മുംബൈയില്‍ ആരംഭിക്കുന്നു. മുംബൈയുടെ തെക്കേ അറ്റത്ത് നിന്ന് വടക്കൻ പ്രാന്തപ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇനി 25 മിനിറ്റ് മതിയാകും. നവി മുംബൈയിലെ നെരുൾ, ബേലാപൂർ, ജെഎൻപിടി എന്നിവയെ ദക്ഷിണ മുംബൈ മസ്ഗാവിലെ ആഭ്യന്തര ക്രൂയിസ് ടെർമിനലുമായി ബന്ധിപ്പിക്കുന്നതാണ് ടാക്സി സെർവീസ്.

    
Mumbai, India, News, Taxi Fares, Boat, Boats, Prime Minister, Narendra Modi, Mumbai water taxi services to inaugurate soon.200 മുതല്‍ 750 രൂപ വരെയായിരിക്കും നിരക്കെന്നാണ് റിപോർട്. ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഇന്‍ഫിനിറ്റി ഹാര്‍ബര്‍ സെര്‍വീസസ് കംപനി അറിയിച്ചു. ട്രാഫികിൽ പെട്ട് അധികം സമയം കളയാതെ ലക്ഷ്യ സ്ഥാനത്ത് എത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ടാക്സി പോലെ സ്പീഡ് ബോടിലൂടെ ദക്ഷിണ മുംബൈയില്‍ നിന്ന് ആളുകള്‍ക്ക് നവി മുംബൈയിലോ ബേലാപൂരിലോ എത്താം.

ദൂരത്തിനനുസരിച്ചാണ് യാത്രാക്കൂലി നിശ്ചയിച്ചിരിക്കുന്നതെന്ന് ജല ടാക്‌സി സെർവീസ് നടത്തുന്ന കംപനികളിൽ ഒന്നായ ഇന്‍ഫിനിറ്റി ഹാര്‍ബര്‍ സെർവീസസിന്റെ പാര്‍ട്നര്‍ ഗുര്‍പ്രീത് ബക്ഷി പറഞ്ഞു. പ്രതിമാസ പാസുകളും അനുവദിക്കും. ടാക്‌സി പൂര്‍ണമായും എയര്‍കൻഡീഷന്‍ ചെയ്തതാണ്. ഒരേ സമയം 50 പേര്‍ക്ക് യാത്ര ചെയ്യാം. സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഓരോ വ്യക്തിക്കും ലൈഫ് ജാകെറ്റ് നല്‍കും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ജല ടാക്‌സിയില്‍ എപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും.
Post a Comment

Previous Post Next Post