Follow KVARTHA on Google news Follow Us!
ad

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെടുന്ന അത്യപൂര്‍വ മൃഗമായ 'മേഘപ്പുലികളെ' നാഗാലാന്‍ഡില്‍ കണ്ടെത്തി

In a first in India, rare clouded leopard spotted in Nagaland mountains#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

കൊഹിമ: (www.kvartha.com 09.01.2022) ഇന്‍ഡ്യ-മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം നാഗാലാന്‍ഡില്‍ അത്യപൂര്‍വ മൃഗമായ മേഘപ്പുലിയെ കണ്ടെത്തി. മേഖലയിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് പഠനം നടത്താനായി വൈല്‍ഡ് ലൈഫ് പ്രൊടക്ഷന്‍ സൊസൈറ്റി എന്ന എന്‍ജിഒ സ്ഥാപിച്ചിരുന്ന ക്യാമറകളിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. 

കിഫിരെ ജില്ലയിലെ താനാമീര്‍ ഗ്രാമത്തില്‍ 3.7 കിലോമീറ്റര്‍ പൊക്കമുള്ള മേഖലയിലാണ് പുലിയെ കണ്ടത്. ഇവിടെ 65 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വനമേഖലയുണ്ട്. അവിടെ ഉയരമുള്ള സരാമതീ പര്‍വതത്തിന് സമീപത്തായി രണ്ട് മുതിര്‍ന്ന പുലികളെയും ഒരു കുട്ടിപ്പുലിയെയുമാണ് കണ്ടത്. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഇത്രയും ഉയരമേറിയ പ്രദേശത്ത് മേഘപ്പുലിയെ കണ്ടെത്തുന്നത്. 

News, National, India, Animals, In a first in India, rare clouded leopard spotted in Nagaland mountains


ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ അതിവേഗക്കാരും മരം കയറാന്‍ വിദഗ്ധരുമാണ്. ഇളം മഞ്ഞ നിറത്തിലും കടുംതവിട്ട് നിറത്തിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെടുന്ന മൃഗങ്ങളാണ് ഇവ. ഹിമാലയത്തിന്റെ താഴ് വരകളിലും തെക്കു കിഴക്കന്‍ ഏഷ്യയിലുമാണ് ഇവയുടെ വാസസ്ഥലം. 

ഒരു മീറ്റര്‍ മാത്രം ഉയരമുള്ള പുലികളുടെ കൂട്ടത്തില്‍ വലിപ്പം കുറഞ്ഞവയാണ് മേഘപ്പുലികള്‍. 11 മുതല്‍ 20 കിലോ വരെ ഇവയ്ക്ക് ഭാരമുണ്ടാവും. തൊലിയിലെ മേഘരൂപത്തിലുള്ള ചില പാടുകള്‍ കാണപ്പെടുന്നതിനാലാണ് ഇവയെ 'ക്ലൗഡഡ് ലെപേര്‍ഡ്സ്' എന്ന് വിളിക്കുന്നത്. 

Keywords: News, National, India, Animals, In a first in India, rare clouded leopard spotted in Nagaland mountains

إرسال تعليق