ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: (www.kvartha.com 12.01.2022) ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഐ എസ് ആര്‍ ഒയുടെ പുതിയ ചെയര്‍മാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്‍ഡ്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

CM congratulates ISRO Chairman Dr S Somnath, Thiruvananthapuram, News, Chief Minister, Pinarayi vijayan, ISRO, Malayalee, Kerala

നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐ എസ് ആര്‍ ഒയുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും നാടിന്റെ വളര്‍ച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങള്‍ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ആശംസിക്കുന്നു. എല്ലാവിധ ഭാവുകളും നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: CM congratulates ISRO Chairman Dr S Somnath, Thiruvananthapuram, News, Chief Minister, Pinarayi vijayan, ISRO, Malayalee, Kerala.

Post a Comment

Previous Post Next Post