Follow KVARTHA on Google news Follow Us!
ad

ലോകം പുതുവർഷത്തെ വരവേറ്റ് തുടങ്ങി; ആദ്യം പിറന്നത് ടോംഗയിൽ; അവസാനമെത്തുക ഈ പ്രദേശങ്ങളിൽ

World began to welcome the new year#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഓക്‌ലാന്‍ഡ്‌: (www.kvartha.com 31.12.2021) ലോകം പുതുവർഷത്തെ വരവേറ്റ് തുടങ്ങി. പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിലാണ് ആദ്യം പുതുവർഷം പിറന്നത്. വൈകാതെ സമീപ രാജ്യങ്ങളായ, സമോവ, കിരിബാതി എന്നിവിടങ്ങളിലും പിന്നീട് ന്യൂസിലാന്‍ഡിലും ഓസ്‌ട്രേലിയയിലും റഷ്യയുടെ ചില ഭാഗങ്ങളിലും പുതുവര്‍ഷം പിറന്നു. സമയ മേഖലകൾ വ്യത്യസ്തമായതിനാൽ, ഓരോ രാജ്യവും വ്യത്യസ്ത സമയങ്ങളിലാണ് പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്.
 
World began to welcome the new year

ഓക്‌ലാന്‍ഡ്‌ ഹാർബർ ബ്രിഡ്ജിലെ സ്കൈ ടവറിന് മുകളിലുള്ള ലൈറ്റുകളും ബീമുകളും വർണാഭവമായി. ഇൻഡ്യൻ സമയം 4.25 നാണ് ന്യൂസിലാൻഡിൽ പുതുവർഷമെത്തിയത്. ഇൻഡ്യൻ സമയം 6:25 ന് സിഡ്‌നി ഹാർബറിൽ പരമ്പരാഗത പുതുവർഷ വെടിക്കെട്ടോടെ പുതുവർഷത്തെ ഓസ്‌ട്രേലിയ സ്വാഗതം ചെയ്തു.

അമേരികയ്ക്ക് സമീപമുള്ള ഹൗലാൻഡ്, ബേക്കർ ദ്വീപ് എന്നീ ചെറിയ ദ്വീപുകളിൽ താമസിക്കുന്ന ആളുകളാണ് അവസാനമായി പുതുവത്സരം ആഘോഷിക്കുക. ജനുവരി ഒന്നിന് ഇൻഡ്യൻ സമയം വൈകീട്ട് 5:30 നാണ് ഇവിടെ പുതുവർഷം പിറക്കുക. കോവിഡ് ആശങ്കകൾക്കിടയിലും പുത്തൻ പ്രതീക്ഷയോടെയാണ് ലോകജനത പുതുവർഷത്തെ സ്വാഗതം ചെയ്യുന്നത്.

Keywords: World, News, Top-Headlines, New Year, Celebration, Hope, World began to welcome the new year.
< !- START disable copy paste -->

Post a Comment