Follow KVARTHA on Google news Follow Us!
ad

ഫുട് ബോള്‍ കളിക്കാരോട് ടാറ്റു പതിക്കരുതെന്ന താക്കീത് നല്‍കി ചൈനീസ് ഭരണകൂടം; നിര്‍ദേശം ലംഘിച്ചാല്‍ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍, Beijing,News,Football Player,Sports,Warning,Football,World,
ബെയ്ജിങ്: (www.kvartha.com 30.12.2021) ശരീരത്തില്‍ പച്ച കുത്തുന്നത് ഫുട്ബോള്‍ താരങ്ങള്‍ക്കിടയില്‍ പതിവ് കാഴ്ചയാണ്. ഫുട് ബോള്‍ കളിക്കാര്‍ മാത്രമല്ല, ഏത് മേഖലയിലാണെങ്കിലും പച്ചകുത്തുന്നത് ഇപ്പോള്‍ ആളുകള്‍ ഒരു വിനോദമായാണ് കാണുന്നത്.

സൂപെര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമെല്ലാം പച്ച കുത്തിയിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ പേരുകളും അവരെ ഓര്‍മിക്കുന്ന ചിത്രങ്ങളുമാണ് പലരും പച്ച കുത്തിയിട്ടുള്ളത്.

എന്നാല്‍ ചൈനീസ് ഫുട്ബോള്‍ താരങ്ങള്‍ക്ക് ഇതൊക്കെ കണ്ടുനില്‍ക്കാനല്ലാതെ തങ്ങളുടെ ശരീരത്തിലും അതുപോലെ പച്ചകുത്തണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അതൊക്കെ മനസില്‍ അടക്കിവെക്കാനേ കഴിയുകയുള്ളൂ. കാരണം ചൈനീസ് ഭരണകൂടം ടാറ്റുവിന് ഏര്‍പെടുത്തിയ വിലക്ക് തന്നെ.

Remove your tattoos, Beijing tells Chinese football players, Beijing, News, Football Player, Sports, Warning, Football, World

ചൈനയുടെ ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങള്‍ ടാറ്റു പതിക്കരുതെന്ന് ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരെങ്കിലും ഇതു ലംഘിച്ചാല്‍ അവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പെടുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്പോര്‍ട് ഓഫ് ചൈന (ജിഎഎസ്) ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

നിലവില്‍ ആരെങ്കിലും ടാറ്റു പതിച്ചിട്ടുണ്ടെങ്കില്‍ അതു മായ്ച്ചുകളയുകയോ അല്ലെങ്കില്‍ കളിക്കാനിറങ്ങുമ്പോള്‍ ഫുള്‍സ്ലീവ് ജഴ്സി ധരിച്ചോ, ബാന്‍ഡേജ് ഒട്ടിച്ചോ അത് മറയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. സമൂഹത്തിന് വഴികാട്ടികളായി താരങ്ങള്‍ മാറണമെന്നും അതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും ജിഎഎസ് വ്യക്തമാക്കുന്നു. സീനിയര്‍ തലം മുതല്‍ എല്ലാ പ്രായത്തിലുമുള്ള ദേശീയ ടീമുകള്‍ക്കും നിബന്ധന ബാധകമാണ്.

Keywords: Remove your tattoos, Beijing tells Chinese football players, Beijing, News, Football Player, Sports, Warning, Football, World.




1 comment

  1. Ronaldo tattoo cheytho.?