Follow KVARTHA on Google news Follow Us!
ad

പുതുവത്സര ദിനത്തില്‍ സമ്പൂര്‍ണ ഇ -ഓഫിസുമായി പൊതുമരാമത്ത് വകുപ്പ്; സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരത്ത്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Technology,Minister,Inauguration,New Year,Kerala,
തിരുവനന്തപുരം: (www.kvartha.com 31.12.2021) പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫിസുകളിലും ഇ - ഓഫിസ് സംവിധാനം നിലവില്‍ വരും. വകുപ്പിലെ 716 ഓഫിസുകളിലും ഇ - ഓഫിസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂര്‍ണ ഇ - ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വഹിക്കും. ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് പി എം ജിയിലുള്ള പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫിസിലാണ് ഉദ്ഘാടനം.

Public Works Department with complete e-office on New Year's Day; State level announcement in Thiruvananthapuram, Thiruvananthapuram, News, Technology, Minister, Inauguration, New Year, Kerala

ഇ ഓഫിസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവും ആകും. ഒറ്റ ക്ലികില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്‍ ഐ സി വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഐ ടി മിഷന്‍ മുഖേനയാണ് നടപ്പാക്കിയത്. ഓഫിസുകളില്‍ നെറ്റ് വര്‍ക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗമാണ്.

12 സര്‍കിള്‍ ഓഫിസുകളിലും 68 ഡിവിഷന്‍ ഓഫിസുകളിലും 206 സബ്-ഡിവിഷന്‍ ഓഫിസുകളിലും 430 സെക്ഷന്‍ ഓഫിസുകളിലും വി പി എന്‍ നെറ്റ് വര്‍ക് വഴിയോ കെ-സ്വാന്‍ വഴിയോ ബന്ധിപ്പിച്ചാണ് ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്റ്റ് വെയറില്‍ 6900 ല്‍പരം ഉദ്യോഗസ്ഥര്‍ക്ക് കൈകാര്യം ചെയ്യാനുള്ള ക്രമീകരണം നടത്തി. ഇവര്‍ക്കായുള്ള ഇ-മെയില്‍ ഐ ഡിയും നല്‍കി.

സര്‍കാര്‍ അധികാരത്തില്‍ വന്ന ശേഷം 2021 ല്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച പദ്ധതിയാണ് ഇ-ഓഫിസ് പദ്ധതി. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സമ്പൂര്‍ണ ഇ-ഓഫിസ് ലക്ഷ്യം പൂര്‍ത്തീകരിച്ചു. ഫയലുകള്‍ ഒരു ഓഫിസില്‍ നിന്നും മറ്റൊരു ഓഫിസിലേക്ക് എത്തേണ്ട കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ഫയലുകളില്‍ അനാവശ്യമായ കാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

Keywords: Public Works Department with complete e-office on New Year's Day; State level announcement in Thiruvananthapuram, Thiruvananthapuram, News, Technology, Minister, Inauguration, New Year, Kerala.

Post a Comment