Follow KVARTHA on Google news Follow Us!
ad

തൃക്കാക്കര നഗരസഭയിലെ സംഘര്‍ഷം; 2 കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Arrested,Congress,CPM,hospital,Treatment,Kerala,
തൃക്കാക്കര: (www.kvartha.com 01.12.2021) തൃക്കാക്കര നഗരസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍. സിപിഐ കൗണ്‍സിലര്‍ എം ജി ഡിക്സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി സി വിജു എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അജിത തങ്കപ്പനും, ഇടത് കൗണ്‍സിലര്‍മാരും ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞദിവസമാണ് തൃകാക്കര നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

Conflict in Thrikkakara municipality; 2 councilors arrested, Kochi, News, Arrested, Congress, CPM, Hospital, Treatment, Kerala

നഗരസഭാ ചെയര്‍പേഴ്സന്‍ അജിത തങ്കപ്പന്റെ പണക്കിഴി വിവാദ കാലത്ത് കുത്തിപ്പൊളിച്ച ചേംബറിന്റെ പൂട്ടും ഗ്ലാസും നന്നാക്കിയതിന്റെ പണിക്കൂലിയായ 8,000 രൂപയെ ചൊല്ലിയാണ് തര്‍കം ഉണ്ടായത്. അധ്യക്ഷയുടെ ചേംബര്‍ നന്നാക്കിയതിന് 8000 രൂപ ചെലവായ വിഷയം ചര്‍ചയ്ക്ക് എടുത്തിരുന്നു. വീഡിയോ ദൃശ്യം കൈവശം ഉണ്ടെന്നും കുത്തിപ്പൊളിച്ചവരില്‍ നിന്നും പണം ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്തിന് പിന്തുണയുമായി എഴുന്നേറ്റതോടെ രംഗം വഷളായി. ലീഗ് അംഗങ്ങളും പ്രതിപക്ഷത്തെ പിന്തുണച്ചു. ഇതോടെ അജന്‍ഡ പാസാക്കിയെന്ന് അജിത തങ്കപ്പന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചെയര്‍പേഴ്സന്‍ ഉള്‍പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ എല്ലാവരും ആശുപത്രിയില്‍ ചികിത്സതേടി.

കഴിഞ്ഞ കുറച്ച് നാളുകളായി തൃക്കാക്കര നഗരസഭയില്‍ ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് തര്‍കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. ആ സമയത്ത് ചെയര്‍പേഴ്‌സന്റെ മുറിയുടെ വാതിലില്‍ ഒരു സംഘം പശ ഉരുക്കിയൊഴിക്കുകയും ഇതിനെതുടര്‍ന്ന് തര്‍കങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ വാതിലിന്റെ പൂട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലുണ്ടായ തര്‍കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

Keywords: Conflict in Thrikkakara municipality; 2 councilors arrested, Kochi, News, Arrested, Congress, CPM, Hospital, Treatment, Kerala.

إرسال تعليق