Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ഇതോടെ കേരളത്തില്‍ രോഗികളുടെ എണ്ണം 100 കടന്നു; അതീവ ജാഗ്രതയുണ്ടായില്ലെങ്കില്‍ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി

44 New Omicron variant cases confirmed in Kerala on 31 December 2021#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.12.2021) സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 107 ആയി. 10 കേസുകള്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

സ്ഥിരീകരിച്ച കേസുകളില്‍ ഏഴെണ്ണം സമ്പര്‍ക രോഗബാധയാണ്. 27 പേര്‍ ലോറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരും. അതീവ ജാഗ്രതയുണ്ടായില്ലെങ്കില്‍ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. 

പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 12 എണ്ണം എറണാകുളത്താണ്. 10 എണ്ണം കൊല്ലത്ത് നിന്നും എട്ടെണ്ണം തിരുവനന്തപുരത്തുമാണ്. തൃശ്ശൂരില്‍ നാല് കേസുകള്‍ സ്ഥിരീകരിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതമാണ് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 

സംസ്ഥാനത്ത് ഇത് വരെ സ്ഥിരീകരിച്ച കേസുകളില്‍ 14 ഒമിക്രോണ്‍ രോഗികള്‍ക്ക് സമ്പര്‍കത്തിലൂടെയാണ് രോഗബാധ. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള 41 യാത്രക്കാര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള 52 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറ്റവും കൂടുതല്‍ കേസുകള്‍ യുഎഇയില്‍ നിന്ന് എത്തിയ യാത്രക്കാരാണ്, യുഎഇയില്‍ നിന്നെത്തിയ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

News, Kerala, State, Thiruvananthapuram, COVID-19, Health, Health Minister, Health & Fitness, Warning, Trending,  44 New Omicron variant cases confirmed in Kerala on 31 December 2021


ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. നിലവില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. രാത്രിയില്‍ ഒരു വിധത്തിലുമുള്ള ആള്‍കൂട്ട പരിപാടികള്‍ക്ക് അനുവാദമില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം എന്നാണ് നിര്‍ദേശം.

അതേസമയം, ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയാണ്. 263 ഒമിക്രോണ്‍ കേസുകളാണ് ഡെല്‍ഹിയില്‍ സ്ഥിരീകരിച്ചത്. 252 കേസുകള്‍ റിപോര്‍ട് ചെയ്ത മഹാരാഷ്ട്രയാണ് രണ്ടാമത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.

സുനാമി പോലെ ഒമിക്രോണ്‍ വ്യാപകമായി പടരുമെന്നാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.

Keywords: News, Kerala, State, Thiruvananthapuram, COVID-19, Health, Health Minister, Health & Fitness, Warning, Trending,  44 New Omicron variant cases confirmed in Kerala on 31 December 2021

Post a Comment