Follow KVARTHA on Google news Follow Us!
ad

ശബരിമലയിൽ തീര്‍ഥാടനം തുടങ്ങി ഒരാഴ്ചക്കുള്ളിൽ ആറ് കോടി രൂപയുടെ വരുമാനം; കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ പത്തിരട്ടി

Revenue of Rs 6 crore in Sabarimala in a week#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kvartha.com 23.11.2021) ശബരിമലയിൽ തീര്‍ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ആറ് കോടി രൂപയുടെ വരുമാനം. ഹലാല്‍ ശര്‍ക്കര വിവാദം അപ്പം അരവണ വിൽപനയെ ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം ലഭിച്ചിരിക്കുന്നത്. നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയാണ്.

  
Pathanamthitta, Kerala, News, Top-Headlines, Sabarimala, Sabarimala Temple, Revenue of Rs 6 crore in Sabarimala in a week.





ആദ്യ ഏഴ് ദിവസത്തില്‍ 7500 ഓളം തീര്‍ഥാടകരാണ് ശബരിമലയില്‍ പ്രതിദിനം ദർ‍ശനം നടത്തിയത്. അപ്പം അരവണ വിറ്റുവരവിൽ പുറമെ കാണിക്ക ഇനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം ടിന്‍ അരവണയും അമ്പതിനായിരം പാകെറ്റ് അരവണയും വിറ്റുപോയതോടെ ശര്‍ക്കര വിവാദം വില്‍പനയെ ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. വഴിപാട് ഇനത്തില്‍ 20 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതിനൊപ്പം പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ലേലത്തില്‍ പോകാത്തതിനാല്‍ ദേവസ്വം ബോർഡ് നേരിട്ട് വിൽക്കുന്നത്.

മുൻ കാലങ്ങളിൽ ദേവസ്വം ബോർഡിന് ഏറ്റവും അധികം വരുമാനം കിട്ടിയിരുന്നത് നാളികേരം തവണ ലേലത്തിലായിരുന്നു. ഇക്കുറി പല തവണ ലേലം നടത്തിയിട്ടും കരാറെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവിൽ 2019ൽ നാളികേരം കരാർ എടുത്തിരുന്നത് കേരഫെഡാണ്. അടുത്ത ദിവസം വീണ്ടും ലേലം നടത്തും. കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ലെങ്കിൽ കേരഫെഡിന് തന്നെ സംഭരണ ചുമതല നൽകും.


Keywords: Pathanamthitta, Kerala, News, Top-Headlines, Sabarimala, Sabarimala Temple, Revenue of Rs 6 crore in Sabarimala in a week.


< !- START disable copy paste -->

Post a Comment