Follow KVARTHA on Google news Follow Us!
ad

കുട്ടികൊമ്പനുമായി എത്തിയ കാട്ടാനക്കൂട്ടം വീട് തകര്‍ത്ത് അകത്തുകയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുട്ടികൊമ്പനുമായി എത്തിയ കാട്ടാനക്കൂട്ടം വീട് തകര്‍ത്ത് അകത്തുകയറി Idukki, News, Kerala, House, Escaped, Elephant attack, Wild Elephants
ഇടുക്കി: (www.kvartha.com 19.11.2021) കുട്ടികൊമ്പനുമായി എത്തിയ കാട്ടാനക്കൂട്ടം വീട് തകര്‍ത്ത് അകത്തുകയറി. മൂന്നാര്‍ കന്നിമല ലോവര്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് പോസ്റ്റുമാസ്റ്ററും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവ സമയത്ത് പോസ്റ്റുമാസ്റ്ററും അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

ശബ്ദം കേട്ട് അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയ ഇവര്‍ തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കരിമ്പും മറ്റ് ഭക്ഷണ വസ്തുക്കളും അകത്താക്കി നിലയുറപ്പിച്ച കാട്ടാനകളെ ശബ്ദമുണ്ടാക്കിയാണ് കാടുകയറ്റിയതെന്ന് സമീപവാസികള്‍ പറയുന്നു.  

Idukki, News, Kerala, House, Escaped, Elephant attack, Wild Elephants, Elephant demolished house in Kannimala estate

കഴിഞ്ഞ ദിവസം പെരിയവാര എസ്റ്റേറ്റിന്റെ സമീപത്തും കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. തൊഴിലാളികളുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Keywords: Idukki, News, Kerala, House, Escaped, Elephant attack, Wild Elephants, Elephant demolished house in Kannimala estate 

Post a Comment