ഇഹലോകവും പരലോകവും സുന്ദരമാക്കാന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആദ്യ സമ്മാനം; സൗജന്യ തീര്‍ഥാടനം, സൗജന്യ വൈദ്യുതി, എല്ലാ യുവാക്കള്‍ക്കും തൊഴില്‍; തെരഞ്ഞെടുപ്പ് വാഗ് ദാനവുമായി അരവിന്ദ് കേജ് രിവാള്‍

ന്യൂഡെല്‍ഹി: (www.kvartha.com 21.11.2021) 2022ല്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തരാഖണ്ഡില്‍ സൗജന്യ തീര്‍ഥാടനം വാഗ്ദാനം ചെയ്ത് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. 'ഇതു കൂടാതെ സംസ്ഥാനത്തെ മുസ്ലിം സഹോദരങ്ങള്‍ക്ക് അജ് മീരിലേക്കും സിഖ് സഹോദരര്‍ക്ക് കര്‍താര്‍പുരിലേക്കും സൗജന്യ യാത്ര അനുവദിക്കും. സൗജന്യ വൈദ്യുതി, എല്ലാ യുവാക്കള്‍ക്കും തൊഴില്‍ എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കും' എന്നും ഡെല്‍ഹി മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

Arvind Kejriwal Announces Poll Promises For Uttarakhand; Free Tirth Yatra Tops List, New Delhi, News, Politics, Assembly Election, Arvind Kejriwal, National

തെരഞ്ഞെടുപ്പില്‍ പാര്‍ടിയെ വിജയിപ്പിച്ചാല്‍ ജനങ്ങള്‍ക്കു നല്‍കുന്ന ആദ്യ സമ്മാനമാവും ഇതെന്നും കേജ് രിവാള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹിന്ദു സമൂഹത്തെ സ്വാധീനിക്കാനാണ് ഇങ്ങനെയൊരു പ്രഖ്യാപനം.

'രാജ്യ തലസ്ഥാനത്തെ ഓടോ ഡ്രൈവര്‍മാര്‍ അവരുടെ സഹോദരനെപ്പോലെയാണ് എന്നെ കാണുന്നത്. ഉത്തരാഖണ്ഡില്‍ സമഗ്രമാറ്റം കൊണ്ടുവരാന്‍ ആം ആദ്മി പാര്‍ടിക്ക് കഴിയും. അതുകൊണ്ട് ഞങ്ങള്‍ക്കു വോട് ചെയ്യൂ. നിങ്ങളുടെ ഇഹലോകവും പരലോകവും സുന്ദരമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും'- കേജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Arvind Kejriwal Announces Poll Promises For Uttarakhand; Free Tirth Yatra Tops List, New Delhi, News, Politics, Assembly Election, Arvind Kejriwal, National.

Post a Comment

Previous Post Next Post