കാരണം വ്യക്തമല്ല; ഫേസ്ബുക് പേജിലൂടെ പൂരത്തെറിയുമായി നടന്‍ വിനായകന്‍


കൊച്ചി: (www.kvartha.com 21.11.2021) തന്റെ ഫേസ്ബുക് പേജിലൂടെ പൂരത്തെറിയുമായി നടന്‍ വിനായകന്‍. കേട്ടലറയ്ക്കുന്ന വലിയ രീതിയിലുള്ള തെറിയഭിഷേകം ആണ് താരം എഴുതിവച്ചിരിക്കുന്നത്. ഓരോ ചീത്ത വാക്കും ഓരോരോ പോസ്റ്റുകള്‍ ആയിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. എന്നാല്‍ താരം എന്താണ് ഇത്രയും പ്രകോപിതനാകാനുള്ള കാരണമെന്ന് മാത്രം വ്യക്തമല്ല.

ആറ് പോസ്റ്റുകളിലൂടെയാണ് വിനായകന്‍ അസഭ്യവര്‍ഷം നടത്തിയത്. പോസ്റ്റിട്ടതിന് പിന്നാലെ താരത്തിന്റെ നിലവാരം ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തിന് സംസ്‌കാരമില്ലേ തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ വിവാദമായതോടെ വൈകാതെ എല്ലാം പിന്‍വലിച്ചെങ്കിലും എന്തിനാണ് ഇത്തരത്തില്‍ പോസ്റ്റിട്ടതെന്ന് വ്യക്തമല്ല.

News, Kerala, State, Kochi, Entertainment, Cinema, Actor, Cine Actor, Facebook, Facebook Post, Social Media, Actor Vinayakan's abuse language Facebook post viral


ആരാധകര്‍ പറയുന്നത് കഴിഞ്ഞ ദിവസം റിലീസ് ആയ ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്നാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിന് നിരവധി നെഗറ്റീവ് അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ കൂടുതല്‍ തെറികള്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇനി അതുമായി ബന്ധപ്പെട്ട് ആണോ വിനായകന്‍ ഇങ്ങനെ തെറിയഭിഷേകം നടത്തിയതെന്നും വ്യക്തമല്ല.

സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം അത്ര സജീവമല്ലെങ്കിലും, അദ്ദേഹം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. അദ്ദേഹത്തിന്റെ പല ഫേസ്ബുക് പോസ്റ്റുകളും വിവാദമായും മാറാറുണ്ട്. അത്തരത്തില്‍ ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വിവാദമായിരിക്കുന്നത്. 

Keywords: News, Kerala, State, Kochi, Entertainment, Cinema, Actor, Cine Actor, Facebook, Facebook Post, Social Media, Actor Vinayakan's abuse language Facebook post viral

Post a Comment

Previous Post Next Post