Follow KVARTHA on Google news Follow Us!
ad

യാത്രയ്ക്കിടെ ഛര്‍ദിച്ച് ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കുടുങ്ങിയ 3 വയസുകാരന് ദാരുണാന്ത്യം

Three year old child died after Food gets stuck the throat#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com 31.10.2021) യാത്രയ്ക്കിടെ ഛര്‍ദിച്ച് ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കുടുങ്ങിയ മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുട്ടംപേരൂര്‍ സെന്റ് മേരീസ് ഓര്‍തഡോക്‌സ് ദേവാലയ സെക്രടറി മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റേയും മകന്‍ എയ്ഡന്‍ ഗ്രെഗ് ബിനു ആണ് മരിച്ചത്. 

കാറില്‍ യാത്ര ചെയ്യവെ ഛര്‍ദിച്ച മൂന്നു വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരുമല, എടത്വ ദേവാലയങ്ങളിലെ ദര്‍ശനത്തിനു ശേഷം തിരികെ വീട്ടിലേക്ക് വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രക്കിടെ കാറിന്റെ പിന്‍സീറ്റില്‍ സഹോദരിയോടൊപ്പം ഇരുന്ന കുഞ്ഞ് ഛര്‍ദിക്കുകയും തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. 

News, Kerala, State, Alappuzha, Death, Child, Hospital, Travel, Funeral, Three year old child died after Food gets stuck the throat


ഉടന്‍ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിക്കുകയും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ അവിടെ നിന്നും വണ്ടാനം മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുട്ടംപേരൂര്‍ സെന്റ് മേരീസ് ഓര്‍തഡോക്‌സ് ദേവാലയ (മുട്ടേല്‍പള്ളി) സെമിതേരിയില്‍ നടക്കും. സഹോദരങ്ങള്‍: അലീന മറിയം ബിനു, അഡോണ്‍ ഗ്രെഗ് ബിനു. 

Keywords: News, Kerala, State, Alappuzha, Death, Child, Hospital, Travel, Funeral, Three year old child died after Food gets stuck the throat

Post a Comment