Follow KVARTHA on Google news Follow Us!
ad

ജാതിയുടെ പേരില്‍ സൗജന്യ അന്നദാനം നിഷേധിച്ചതായി ആരോപണം; അപമാനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ച യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്‌നാട് ദേവസ്വം മന്ത്രി, ചിത്രം വൈറല്‍

Tamil Nadu Min Sekar Babu Dines With Narikurava Woman Who Was Denied Food At Temple#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com 31.10.2021) ജാതിയുടെ പേരില്‍ സൗജന്യ അന്നദാനം നിഷേധിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്‌നാട് ദേവസ്വം മന്ത്രി. ക്ഷേത്രങ്ങള്‍ വഴി സര്‍കാര്‍ നല്‍കുന്ന അന്നദാനം ജാതിയുടെ പേരില്‍ നിഷേധിച്ചെന്നാണ് ആരോപണം. തമിഴ്‌നാട് മാമല്ലപുരത്ത് നരിക്കുറുവ വിഭാഗമായതിനാലാണ് അന്നദാനം നിഷേധിച്ചതെന്ന് അശ്വിനി എന്ന യുവതി പറയുന്നു. 

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാന്‍ പോലും അനുവദിച്ചില്ലെന്നും ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിലേക്ക് നല്‍കുമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാടെന്നും യുവതി പറയുന്നു. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്തലശയന പെരുമാള്‍ ക്ഷേത്രത്തിലാണ് അശ്വിനിയ്ക്ക് ദുരനുഭവം നേരിട്ടത്. അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അശ്വിനിയേയും ഒപ്പമുള്ളവരേയും ക്ഷേത്രജീവനക്കാര്‍ കമ്പ് കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഇതിന് പിന്നാലെ സര്‍കാര്‍ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തില്‍ തനിക്കും തന്റെ വിഭാഗത്തിലുമുള്ളവര്‍ക്കുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ആരുടേയും സ്വകാര്യമായ ചടങ്ങില്‍ നിന്ന് ഭക്ഷണം കഴിക്കാനല്ല എത്തിയതെന്നും എന്തുകൊണ്ടാണ് തനിക്ക് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നതെന്നുമുള്ള അശ്വിനിയുടെ ചോദ്യം സര്‍കാരിനെതിരെയും വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു. 

News, National, India, Chennai, Social Media, Temple, Food, Devaswom, Minister, Tamil Nadu Min Sekar Babu Dines With Narikurava Woman Who Was Denied Food At Temple


ഈ വീഡിയോ വൈറലാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പമിരുന്ന് അന്നദാനത്തില്‍ പങ്കെടുത്തത്. വെള്ളിയാഴ്ചയാണ് മന്ത്രി അശ്വിനിക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്. അശ്വിനി സന്തോഷവതിയാണെന്നും മുഖ്യമന്ത്രിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിടിപ്പിച്ചുവെന്നും തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു വ്യക്തമാക്കി. സംഭവത്തില്‍ ദേവസ്വം വകുപ്പില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. കിടക്കകളും വളകളും വിറ്റാണ് അശ്വിനിയുടെ ഉപജീവനം നടക്കുന്നത്.

സംസ്ഥാന സര്‍കാര്‍ പാവപ്പെട്ടവര്‍ക്കുള്ള ക്ഷേത്രങ്ങള്‍ വഴി നല്‍കുന്ന സൗജന്യ അന്നദാനം പദ്ധതിയില്‍ നിന്നാണ് അശ്വിനിയെ പുറത്താക്കിയത്. തമിഴ്‌നാട് സര്‍കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 754 ക്ഷേത്രങ്ങളിലൂടെയാണ് സൗജന്യ അന്നദാനം നടക്കുന്നത്. 

Keywords: News, National, India, Chennai, Social Media, Temple, Food, Devaswom, Minister, Tamil Nadu Min Sekar Babu Dines With Narikurava Woman Who Was Denied Food At Temple

Post a Comment