ഗോള്‍ വേട്ടയില്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് ഇന്‍ഡ്യന്‍ നായകന്‍ സുനില്‍ ഛേത്രി; സാഫ് കപില്‍ ഇന്‍ഡ്യ ഫൈനലില്‍

മാലിദ്വീപ്: (www.kvartha.com 14.10.2021) അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇതിഹാസ താരം പെലെയെ മറികടന്ന് ഇന്‍ഡ്യന്‍ നായകന്‍ സുനില്‍ ഛേത്രി. സാഫ് കപ് ഫുട്ബോളില്‍ മാലിദ്വീപിനെതിരെയുള്ള മത്സരത്തിലാണ് സുനില്‍ ഛേത്രി പെലെയെ മറികടന്നത്. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഛേത്രി രണ്ട് ഗോളുകള്‍ നേടിയാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ പുതുചരിത്രം കുറിച്ചത്. 

നിര്‍ണായകമായ മത്സരത്തില്‍ മാലിദ്വീപിനെ തകര്‍ത്ത് ഇന്‍ഡ്യ സാഫ് കപ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്‍ഡ്യയുടെ ജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്‍ഡ്യ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ നേപാളാണ് ഇന്‍ഡ്യയുടെ എതിരാളി.

Sports, News, Football Player, Football, Player, Sunil Chhetri, Record, Final, Nepal, Argentina, Lionel Messi, Sunil Chhetri surpasses football legend Pele in goal scoring; India reaches final in SAFF Cup.

ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 77 ഗോളുകള്‍ നേടിയ ഇതിഹാസ താരം പെലെയെ മറികടന്ന് ഛേത്രി ആറാം സ്ഥാനത്തെത്തി. 123 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകളാണ് സുനില്‍ ഛേത്രിയുടെ സമ്പാദ്യം. പെലെയ്ക്ക് ഒപ്പം ഇറാഖ് താരം ഹുസൈന്‍ സയീദ്, യു എ ഇ താരം അലി മബ്ഖൗത് എന്നിവരെയും ഛേത്രി മറികടന്നു. 78 ഗോളുകള്‍ നേടിയ ഈ താരങ്ങള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇനി ഛേത്രിയ്ക്ക് മുന്നിലുള്ളത് 80 ഗോളുകള്‍ നേടിയ അര്‍ജന്റീനിയന്‍ ഇതിഹാസം ലയനല്‍ മെസിയാണ്. 

മത്സരത്തില്‍ ആതിഥേയരായ മാലിദ്വീപിനെതിരെ 33-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗാണ് ഇന്‍ഡ്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാനം അലി അഷ്ഫാഖിലൂടെ മാലിദ്വീപ് തിരിച്ചടിച്ചെങ്കിലും നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിലൂടെ ഇന്‍ഡ്യ വിജയം ഉറപ്പിക്കുകയായിരുന്നു. 62, 71 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍. നേപാളുമായുള്ള ഇന്‍ഡ്യയുടെ ഫൈനല്‍ മത്സരം ഒക്ടോബര്‍ 16ന് വൈകിട്ട് 8.30ന് നടക്കും.

Keywords: Sports, News, Football Player, Football, Player, Sunil Chhetri, Record, Final, Nepal, Argentina, Lionel Messi, Sunil Chhetri surpasses football legend Pele in goal scoring; India reaches final in SAFF Cup.

< !- START disable copy paste -->

Post a Comment

Previous Post Next Post