Follow KVARTHA on Google news Follow Us!
ad

'കുവൈതില്‍ 2 പ്രവാസികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു'

കുവൈതില്‍ രണ്ട് പ്രവാസികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപോര്‍ട് Kuwait, News, Gulf, World, Suicide Attempt, Police, Hospital
കുവൈത് സിറ്റി: (www.kvartha.com 14.10.2021) കുവൈതില്‍ രണ്ട് പ്രവാസികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപോര്‍ട്. ഒരു ഇന്‍ഡ്യക്കാരനും ഈജിപ്തുകാരനുമാണ് ജാബിര്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെയും വൈകുന്നേരവുമായിട്ടായിരുന്നു സംഭവങ്ങള്‍. 

പാലത്തില്‍ നിന്ന് താഴേക്ക് ചാടി കരയില്‍ പതിച്ച ഈജിപ്തുകാരനെ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡികല്‍ സംഘവും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ശരീരത്തില്‍ പലയിടങ്ങളിലും പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. 

Kuwait, News, Gulf, World, Suicide  Attempt, Police, Hospital, Suicide attempts by an Egyptian and an Indian in 24 hrs

മറ്റൊരു സംഭവത്തില്‍ ഇന്‍ഡ്യക്കാരന്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്നത് ഒരു ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ ഇടപെട്ട് ഇന്‍ഡ്യക്കാരനെ രക്ഷിക്കുകയും ആഭ്യന്തര മന്ത്രാലയത്തിലെ ഓപെറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. 

Keywords: Kuwait, News, Gulf, World, Suicide  Attempt, Police, Hospital, Suicide attempts by an Egyptian and an Indian in 24 hrs 

Post a Comment